ഇന്നു ഞാനെന്റെ കുഞ്ഞുമോളെ കുറിച്ചു പറയാം.കുഞ്ഞെന്നൊക്കെ പറയാമെന്നേ ഉള്ളു.. ഏതു കാര്യത്തിലും അവളെന്റെ ചേച്ചിയാനെ...സ്വഭാവത്തിന്റെ കാര്യമോ? അവളെ പേടിച്ചാരും ഈ വഴി നടപ്പീല എന്ന് പറഞ്ഞാല്‍ പോരെ?ഇപ്പോള്‍ എല്ലാം മനസ്സിലായില്ലെ?
മൂന്നു നാല് വര്‍ഷം മുന്‍പുള്ള ഒരു രാത്രി. സെറ്റിയില്‍ ഞാന്‍,തറയില്‍ വിരിച്ച പായില്‍ അവളും അമ്മയും.കൊച്ചു വര്‍ത്തമാനത്തില്‍ ആണ് ഞങ്ങള്‍.അമ്മ പത്രം വായിക്കുന്നുമുണ്ട്.ടി.വി പതിവു പോലെ ഓണ്‍ ചെയ്തു വെച്ചിരിക്കുന്നു.ഏതോ ചാനല്‍-ല്‍ ഫാന്റം-ലെ പാട്ട് ''വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍ പൂവേ...''
അപ്പോള്‍ പെട്ടന്ന് ഓര്‍ത്തത് പോലെ അവള്‍ എന്നോട്....
'ങ്ങാ.. ഞാന്‍ നിന്നോടൊരു കാര്യം പറയാന്‍ മറന്നു...'
(കണ്ടാല്‍ അവളുടെ ഒപ്പം എത്താത്തത് കൊണ്ടാണോ എന്തോ, പണ്ടേ അവള്‍ ഒരു എടീ...പോടീ...സ്റ്റൈലില്‍ ആണ്. ഗുരുത്വ ദോഷി ...)
'ഇന്നു ഞാന്‍ വൈകിട്ട് ബസ്സ് ഇറങ്ങി വരികയായിരുന്നു.അപ്പോള്‍ ആരാണെന്നു ഞാന്‍ കണ്ടില്ല കേട്ടോ?.. ആരോ എന്നെ കണ്ടിട്ട് ഇങ്ങനെ പാടി
'നിനക്കെന്തഴകാന് അഴകേ......'
'അത്ര ധൈര്യമുള്ള ഏതു കണ്ണ് പോട്ടനാണീ നാട്ടില്‍? ഹേയ്.., അത് വേറെ എവിടെ നിന്നെങ്കിലും എത്തിയ ഏതോ ആളായിരിക്കും'
എന്ന എന്റെ കമന്റ് ആണ് അമ്മ കേട്ടത്.ഏതു പാട്ടെന്നു അമ്മ അറിഞ്ഞില്ല.അവള്‍ എന്നോട് കണ്നുരുട്ടുമ്പോള്‍ അവളെ തകര്‍ത്തു കൊണ്ടു അമ്മയുടെ ചോദ്യം...
'മോളെ,രാക്ഷസി എന്ന പാട്ടാണോ പാടിയത്...???
(ഞാനിതിവിടെ രഹസ്യമായി പറഞ്ഞതു ആരും അവളെ അറിയിക്കല്ലേ.....????
ഹേയ്.... പേടിയൊന്നുമില്ല...എന്നാലും.....)
No comments:
Post a Comment