ഇന്നലെ നിന്നോടുള്ളത്
പകര്‍ത്താനെടുത്ത
താളില്‍ നിന്നും
ഒരു വാക്കു ചാടിപ്പോയി.
എന്താവും സംഭവിക്കുക?
എവിടെക്കാവും കടന്നു കയറ്റം?
കുമ്പസാരക്കൂട്ടില്‍
പാപം പൊറുക്കപ്പെടുമ്പോള്‍?
മനസ്സമ്മത വേളയില്‍
ഖബൂലിനു പകരം?
ന്യായാധിപന്‍റെ
പേനത്തുമ്പില്‍?
വാക്കിന്‍റെയുടുപ്പ്
ഞാന്‍ മറന്നു.
ഗണിച്ചൊതുക്കി
കളങ്ങളിലാക്കി,
വരകള്‍ കൊണ്ടു
മതിലുകള്‍ തീര്‍ത്ത്,
തടവിലാക്കപ്പെട്ടിരുന്നവ.
അവയെ മോചിപ്പിച്ച്,
പലതും ചേര്‍ത്തും കൂട്ടിയും
ഞാനൊരു വാക്കുണ്ടാക്കി
ഇപ്പൊഴോര്‍ക്കുന്നു -സ്നേഹം
അതാണ് ചാടിപ്പോയത്!!!
തിരിച്ചിട്ടാല്‍ ഹിംസയാകും
അതാണ് പേടിയുള്ളില്‍...
തലതിരിഞ്ഞു നോക്കുമോ
ആരെങ്കിലും?
(നേരെ കാണുന്നവരില്ലല്ലോ ഇപ്പോള്‍???)
1 comment:
ഗണിച്ചൊതുക്കി കളങ്ങളിലാക്കി, വരകള്‍ കൊണ്ടു മതിലുകള്‍ തീര്‍ത്ത്, തടവിലാക്കപ്പെട്ടിരുന്നവ.
അവയെ മോചിപ്പിച്ച്, പലതും ചേര്‍ത്തും കൂട്ടിയും ഞാനൊരു വാക്കുണ്ടാക്കി
ഇപ്പൊഴോര്‍ക്കുന്നു -സ്നേഹം അതാണ് ചാടിപ്പോയത്!!! തിരിച്ചിട്ടാല്‍ ഹിംസയാകും അതാണ് പേടിയുള്ളില്‍... തലതിരിഞ്ഞു നോക്കുമോ ആരെങ്കിലും?
........................... eevarikal ere ishtapettu kavikku aashamsakal........
Post a Comment