Tuesday, December 22, 2009

ആല (കവിത)


ഒരു പാട് അടിയേറ്റ് പതം വന്ന
രോഷം കൊണ്ടാവും
ഹൃദയം പിളര്‍ന്നു കടക്കുമ്പോഴും
കത്തി വിറയ്ക്കാതിങ്ങനെ...


ഉള്ളിലൊരു പാട് തീയുണ്ടല്ലോ
കെടാതെയുറഞ്ഞ്‌......


ഒരു പാട് മുറിവുകള്‍
ഏറ്റുവാങ്ങിയത് കൊണ്ടാവും
എന്നെ കീറി മുറിക്കുമ്പോഴും
നിന്‍റെ വാക്കുകള്‍
വാടാതെ,വളയാതിങ്ങനെ...


ഒരു നോട്ടത്തില്‍ അളക്കാനാവില്ലല്ലോ
എന്നോ മുറിഞ്ഞ ആഴങ്ങള്‍...


പതഞ്ഞൊഴുകുന്ന
രക്തത്തിന്‍റെ പേരില്‍
ഹൃദയം കത്തിയെ സ്നേഹിക്കുമോ?
എങ്കിലും,
പുറത്തേക്കൊഴുക്കാനും സ്വാതന്ത്ര്യമില്ലാത്ത
കണ്ണുനീരിന്‍റെ പേരിലും
എന്നും എപ്പോഴും ഞാന്‍ നിന്നെ.....

32 comments:

ഗൗരി നന്ദന said...

പതഞ്ഞൊഴുകുന്ന
രക്തത്തിന്‍റെ പേരില്‍
ഹൃദയം കത്തിയെ സ്നേഹിക്കുമോ?

ഉപാസന || Upasana said...

avasaana varikaL zarikkum manassil kaththippiTichchu.
:-)
Upasana

രാജേഷ്‌ ചിത്തിര said...

manasulalumundu AlakaL
ulayoothi....ulayoothi....

pazhuppichu.....

good lines changaathi

Shine Kurian said...

ഒരു നോട്ടത്തില്‍ ഒന്നും അളക്കാനാവില്ല.

നല്ല കവിത

Koivila said...

നീ എന്നില്‍ പതിഞ്ഞിറങ്ങിയ നിമിഷം ഞാന്‍ എന്നെ മറന്നു ...
അടുത്ത നിമിഷം സ്നേഹത്തിന്റെ പുളിപ്പ് അറിഞ്ഞു...
സ്നേഹത്തിനു മധുരം മാത്രമല്ല ഒരു നുള്ള് വീതം ചവര്‍പ്പും എരിവും ഉണ്ടെന്നു
ആലയില്‍ ഉരുകിയ പച്ചിരുംപിന്റെ പുളിപ്പ് പറഞ്ഞു ...
Memories hurts...

അഭി said...

പതഞ്ഞൊഴുകുന്ന
രക്തത്തിന്‍റെ പേരില്‍
ഹൃദയം കത്തിയെ സ്നേഹിക്കുമോ?
മനോഹരമായ വരികള്‍ , ശരിക്കും ഹൃദയത്തില്‍ കൊള്ളുന്നവ

ശ്രീ said...

വളരെ നന്നായി എഴുതിയിരിയ്ക്കുന്നു.

t.a.sasi said...

ഒരു പാടു കാലമായ് ഈ ബ്ലോഗിലൊരു കവിത കണ്ടിട്ട്
"തന്നിഷ്ടക്കാര്‍" വായിക്കുവാന്‍ ഇടക്കെത്തുമ്പോഴെല്ലാം
നോക്കും പുതിയ കവിത വന്നൊ എന്ന്‌,
ആല എന്ന കവിത നിരാശപ്പെടുത്തിയില്ല.
ഇനിയും കവിത വരുമല്ലൊ?

സന്തോഷ്‌ പല്ലശ്ശന said...

ചില വരികള്‍ വളരെ ശക്തമാണ്‌ പിന്നെ ഒരു നല്ല ഇതിവൃത്തം. പക്ഷെ ഉലയില്‍ നിന്ന് ഉരുകിയുയിര്‍ത്ത മൂര്‍ച്ചപോലെ ഇനിയും വേണം ഈ കവിതക്ക്‌ മൂര്‍ച്ച..

ജീവിതം said...

പതഞ്ഞൊഴുകുന്ന
രക്തത്തിന്‍റെ പേരില്‍
ഹൃദയം കത്തിയെ സ്നേഹിക്കുമോ?
എങ്കിലും,
പുറത്തേക്കൊഴുക്കാനും സ്വാതന്ത്ര്യമില്ലാത്ത
കണ്ണുനീരിന്‍റെ പേരിലും
എന്നും എപ്പോഴും ഞാന്‍ നിന്നെ.....

ചുട്ടുപൊള്ളുന്ന അനുഭവങ്ങളിൽ നിന്നാണു തീഷ്ണതയുള്ള വരികൾ ജനിക്കുന്നത്‌....
അഭിനന്ദനങ്ങൾ....

Ranjith chemmad / ചെമ്മാടൻ said...

"പതഞ്ഞൊഴുകുന്ന
രക്തത്തിന്‍റെ പേരില്‍
ഹൃദയം കത്തിയെ സ്നേഹിക്കുമോ?
എങ്കിലും,
പുറത്തേക്കൊഴുക്കാനും സ്വാതന്ത്ര്യമില്ലാത്ത
കണ്ണുനീരിന്‍റെ പേരിലും
എന്നും എപ്പോഴും ഞാന്‍ നിന്നെ....."

നല്ല നിരീക്ഷണങ്ങള്‍....

Umesh Pilicode said...

kollam nannayittundu

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

തീ..
മുറിവ്
രക്തം

Unknown said...

ഒരു നോട്ടത്തില്‍ അളക്കാനാവില്ലല്ലോ
എന്നോ മുറിഞ്ഞ ആഴങ്ങള്‍...

Minnu said...

"പതഞ്ഞൊഴുകുന്ന
രക്തത്തിന്‍റെ പേരില്‍
ഹൃദയം കത്തിയെ സ്നേഹിക്കുമോ?" . നല്ല ചോദ്യം ... നല്ല വരികള്‍ ..ആശംസകള്‍

Jishad Cronic said...

കൊള്ളാം ........

Anonymous said...

ഒരു നോട്ടത്തില്‍ അളക്കാനാവില്ലല്ലോ
എന്നോ മുറിഞ്ഞ ആഴങ്ങള്‍...
ഓരോ മുറിവിനും അളക്കാന്‍ കഴിയാത്തത്ര
ആഴമുണ്ട്‌ ഗൌരി..........

Unknown said...

:)

ഗൗരി നന്ദന said...

എല്ലാ കൂട്ടുകാര്‍ക്കും നന്ദി...

naakila said...

Nannayi

Anonymous said...

nannayittundu

SUJITH KAYYUR said...

randu moonnu thavana vannirunnu.nalla puthiya kavithaykaayi.

Unknown said...

ഒരു പാട് മുറിവുകള്‍
ഏറ്റുവാങ്ങിയത് കൊണ്ടാവും
എന്നെ കീറി മുറിക്കുമ്പോഴും
നിന്‍റെ വാക്കുകള്‍
വാടാതെ,വളയാതിങ്ങനെ..

(എങ്കിലും എന്നിട്ടും..)

കവിത എവിടെയൊക്കെയോ കൊളുത്തി വലിക്കുന്നു!
ആശംസകള്‍.

യാത്ര said...

ഒരു നോട്ടത്തില്‍ അളക്കാനാവില്ലല്ലോ
എന്നോ മുറിഞ്ഞ ആഴങ്ങള്‍... nalla varikal...nalla kavitha

anoop.kr said...

ഉള്ളിലൊരു പാട് തീയുണ്ടല്ലോ
കെടാതെയുറഞ്ഞ്‌......

anoop.kr said...

ഉള്ളിലൊരു പാട് തീയുണ്ടല്ലോ
കെടാതെയുറഞ്ഞ്‌......

anoop.kr said...

ഉള്ളിലൊരുപാട് തീയുണ്ടല്ലോ
കെടാതെയുറഞ്ഞ്‌......

anoop.kr said...

ഉള്ളിലൊരു പാട് തീയുണ്ടല്ലോ
കെടാതെയുറഞ്ഞ്‌......

anoop.kr said...
This comment has been removed by the author.
kharaaksharangal.com said...

nalla bhaavana.

അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskar said...

എങ്കിലും,
പുറത്തേക്കൊഴുക്കാനും സ്വാതന്ത്ര്യമില്ലാത്ത
കണ്ണുനീരിന്‍റെ പേരിലും
എന്നും എപ്പോഴും ഞാന്‍ നിന്നെ.....

ഒരു നോട്ടത്തില്‍ അളക്കാനാവില്ലല്ലോ
എന്നോ മുറിഞ്ഞ ആഴങ്ങള്‍...
ഒരു നോട്ടത്തില്‍ കാണാനാവില്ല എന്റെയീ ഹൃദയവും..

നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍
-സ്നേഹപൂര്‍വ്വം അവന്തിക

Satheesan OP said...

പതഞ്ഞൊഴുകുന്ന
രക്തത്തിന്‍റെ പേരില്‍
ഹൃദയം കത്തിയെ സ്നേഹിക്കുമോ?
മനോഹരമായ വരികള്‍