ഓടിയാണെത്തിയത്
സ്റ്റാന്റ് ല്‍ നിന്നും ഓട്ടോ വിളിച്ച്,
ക്യുവില്‍ അക്ഷമയായി,
പടികള്‍ പാഞ്ഞു കയറി,
പ്ലാറ്റ് ഫോമില്‍ കിതച്ചു നില്ക്കുമ്പോള്
കണ്ടു,
അപ്പുറത്ത്,
ഉറക്കെ ശകാരിച്ച്,
കാലുരച്ചഴുക്ക് കളഞ്ഞും
കൊണ്ടൊരു വൃദ്ധ
രണ്ടു പാളങ്ങള്‍ക്കിടയില്‍
പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയെന്തോ.....
അടുത്ത് നിന്ന ആന്റിയുടെ
അരുതുകള്‍ക്കിടയിലും
ഓടിയെത്തുന്ന 'കേരള' യുടെ
ധൃതിക്കിടയിലും കണ്ടു
മരണം വെളുപ്പിച്ച ഒരു പാദം
അറ്റു വീണ കൈകളില്‍
ചുരുട്ടിപ്പിടിച്ചിരുന്നുവത്രേ
ഒരു കുഞ്ഞു പെന്‍സിലും
മകനുള്ള അനുഗ്രഹവും..
13 comments:
എന്റെ സ്റ്റേഷന്...
കാഴ്ച :(
hm :(
ഒരു കുഞ്ഞു പെന്‍സിലും
മകനുള്ള അനുഗ്രഹവും..
ഹൃദയഭേദകമാണീ കാഴ്ച്ച..
കവിത നന്നായി
കാഴ്ച ഹൃദയഭേദകവും
.....!!!!!
nannaayi avatharippichu.anumodanangal
അറ്റു വീണ കൈകളില്‍
ചുരുട്ടിപ്പിടിച്ചിരുന്നുവത്രേ
ഒരു കുഞ്ഞു പെന്‍സിലും
മകനുള്ള അനുഗ്രഹവും..valere ishtamayi all the best
എന്റെ കർത്താവെ..... മനസ്സും കൂടെ സ്തബ്ധമായി ഗൌരീ നന്ദന
chenganoor railway staion entho orupaadu yathrachytha stationayathondarikum ee kavitha nannayi thonni atho aakaazchakalude theevrthye cherthuvacha akalangalilvarachathukondano
എന്റെ വരികളിലൂടെ ഞാന്‍ കണ്ട കാഴ്ച പകര്‍ത്തിയെന്ന് മാത്രം...:(
വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി...
ചെങ്ങന്നൂരുകവിത....നല്ല കവിത
കവിത ഇഷ്ടായി ..
ഒരു നിമിഷം...ചൂളം വിളിച്ച് ഇരമ്പലോടെ ഒരു തീവണ്ടി എന്റെ മനസ്സിലൂടെ കടന്നു പോയി..കാലിന്റെ പെരുവിരലിലൂടെ ഒരു തരിപ്പ്...അമ്മേ...കണ്ഠത്തില് കുരുങ്ങിയൊരു തേങ്ങല്‍..........
Post a Comment