Tuesday, January 13, 2009

തന്നിഷ്ടക്കാര്‍.

അര്‍ബുദ കോശങ്ങള്‍ അഹങ്കാരികളാണ്
അയല്‍കാരുടെ മുന്നറിയിപ്പിനും
ഉടയവന്റെ അതിജീവന ശ്രമത്തിനും
ഒന്നും ചെവി കൊടുക്കാതെ
തന്നിഷ്ട പ്രകാരം വളര്‍ന്ന്,വിഭജിച്ച്‌
താന്തോന്നികളായി, തലയുയര്‍ത്തി
ഇതെന്‍റെ സൌകര്യമെന്നൊരു ഭീഷണ ചുവയില്‍..

ചിലപ്പോള്‍ കീമ കൊണ്ടും നിശബ്ദരാവില്ല
ഒരു ഭീരുവിനെ പോലെ സ്വസ്ഥാനം വിട്ട്
ആതുരമായ ശരീരത്തിന്‍റെ
ദുര്‍ബല കോണ്കളിലൊന്നില്‍
വളരാനോരവസരം തക്കം പാര്‍ത്തിരുന്നു
ഒരു അലസ നിമിഷത്തില്‍ ഫണമുയര്‍ത്തും
തനി കരി മൂര്‍ഖ പ്രൌടിയില്‍

പെറ്റു പെരുകി, വേദന വളര്‍ത്തി
ഇറു കാലു കൊണ്ടു വിടാതിറുക്കി
ജീവന്‍റെ വേരുകള്‍ ഓരോന്നായറത്ത്
പിന്നോട്ടും മുന്നോട്ടും ഒരു പോലിഴഞ്ഞു
എന്തിനേ തന്നെയും തകര്‍ത്തു കളയും

ഇനി പറയു,
പ്രണയവും അര്‍ബുദവും തമ്മില്‍
നീ കണ്ട വ്യത്യാസം എന്ത്???

42 comments:

Yesodharan said...

pranayavum arbudavum oru pole vedanayanu sammanikkunnathenna kazhchappadu nannayi..........kavitha ishtamayi.......thudarnnum ezhuthuka.......

Kalam said...

superb gouri!
well crafted!

മനോജ് മേനോന്‍ said...

വരികളില്‍ ഹൃദയ രക്തം പുരണ്ടിരിക്കുന്നു

Vikalppan said...

ഗൗരി ഭാവാന നന്നായി, കവിതയിലുടനീളം ഭയത്തിന്‍റെ കരിനിഴല്‍ പടര്‍ന്നിരിക്കുന്നു, പ്രണയത്തെ ഇത്ര വെറുക്കാന്‍, ഭയക്കാന്‍ എന്തെ ? അത് സുഖമുള്ള ഒന്നാനെടോ ? അതിന്റെ രുചി അറിഞ്ഞവര്‍ വാനോളം പുകഴ്ത്തുന്ന ഒന്നാണത് !

Ranjith chemmad / ചെമ്മാടൻ said...

കാര്‍‌ന്ന് തിന്ന് ഒടുവിലെന്തെങ്കിലും ബാക്കി വന്നാല്‍
അവിടെ ജീവിതപ്പുതുമുള നാമ്പെടുക്കുന്നു...
(ഗൗരിയുടെ വേറിട്ട ചിന്തകള്‍ വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കുന്നു...
വെറുതേ ആളുകളെ Anti Romantic ആക്കല്ലേ...)

എം.എസ്. രാജ്‌ | M S Raj said...

മനസ്സില്‍ ഒരു കറുത്ത ന്നിഴല്‍ വീണു ഇതു വായിച്ചപ്പോള്‍...

-എം.എസ്. രാജ്

വല്യമ്മായി said...

very true

ജ്വാല said...

ചില പ്രണയങള്‍ അര്‍ബുദം പോലെ..
നല്ല വരികള്‍

പകല്‍കിനാവന്‍ | daYdreaMer said...

രണ്ടു വട്ടം വായിച്ചു അര്‍ബുദമായും പ്രണയമായും ...വരികള്‍ക്കിടയില്‍ ചേര്‍ച്ചയുണ്ട് ... നല്ല ചിന്തകള്‍...

John said...

Good Idea!
nannayittundu!

അഭയ് കൃഷ്ണന്‍ said...

Njaanenthu parayaan? iniyumezhuthuka..... ee varikalenne aazhaththil thottirikkunnu.

പാര്‍ത്ഥന്‍ said...

“പ്രണയം” - ഇറു കാലു (കയ്യു)കൊണ്ടു വിടാതിറുക്കി .....(ശരവേഗം)

“അർബുദം” - ഇറു കാലു കൊണ്ടു വിടാതിറുക്കി .....(സാവധാനം)
:)

mayilppeeli said...

ഗൗരീ, കവിത ഒത്തിരി ഇഷ്ടായീട്ടോ.....പ്രണയവും അര്‍ബുദവും തമ്മിലൊരു വ്യത്യാസമേ എനിയ്ക്കു തോന്നുന്നുള്ളു, അര്‍ബുദം പടര്‍ന്നു പന്തലിച്ച്‌ ഇരയെ കൂടെ കൊണ്ടുപോവും, ചില പ്രണയങ്ങള്‍ ജീവിതകാലം മുഴുവന്‍ വേദനിപ്പിച്ചു കൊണ്ടേയിരിയ്ക്കും....എല്ലാ പ്രണയങ്ങളുമങ്ങനെയായിരിയ്ക്കില്ല കേട്ടോ....

ഓ:ടോ: എനിയ്ക്കിട്ട കമന്റിലൂടെയാ ഞാനിവിടെ വന്നത്‌

ഗൗരി നന്ദന said...

യശോ ഏട്ടാ...നന്ദി..

എഴുത്തച്ചന്‍..ഈ വഴി ആദ്യായിട്ടാണല്ലോ..?നന്ദീ..ട്ടോ?

മനോജ്....എഴുതുന്നത് പ്രണയത്തെക്കുറിച്ചാവുമ്പോള്‍ മഷി വേറെ ഏതുണ്ട്??

അനീഷ്...മറുപടിയില്ല....
രണ്ജിത്ജീ.....anti romantic ആക്കിയതല്ല... ചില മുളകള്‍ വരുത്തുന്ന പ്രശ്നങ്ങള്‍ കണ്ടു പറഞ്ഞു പോയതാണ്...

രാജ്,വല്യമ്മായീ,ജ്വാലമുഖീ ,വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി..

പകല്‍ കിനാവന്‍...കണ്ടു പരിചയമുണ്ട്.നല്ല വാക്കുകള്‍ക്കു നന്ദി..

അഭയ്...നന്ദി...

പാര്‍ഥന്‍ ചേട്ടാ...അപ്പോള്‍ തമ്മില്‍ ഭേദം അര്‍ബുദം ആണല്ലേ?

മയില്‍ പീലീ ..ഞാനിങ്ങനെ ബ്ലോഗുകള്‍ തോറും കയറിയിറങ്ങി വന്നു ചേര്‍ന്നതാണ് അവിടെ. വിഷയം ഒന്നു തന്നെയായപ്പോള്‍ ഇഷ്ടായീ. ഏതായാലും ഇവിടെ വരെ വന്നതില്‍ നന്ദീ ട്ടോ?....

Calvin H said...

സംഗതി കറക്റ്റ്
ആഴമുണ്ട്... ഇഷ്ടമായി.... :)

Junaid said...

പ്രണയവും അര്‍ബുദവും തമ്മില്‍
നീ കണ്ട വ്യത്യാസം എന്ത്???


vaayichppol palasamyangalum thonni..

nalla kavitha

veentum varaam

Anonymous said...

ഓഹോ ഞാന്‍ കണ്ടവ്യത്യാസമോ?
അതു പ്രണയം ഭ്രമമാണെന്നും
അര്‍ബ്ബുദം എന്നാല്‍ ചങ്കു പറിക്കുന്ന
ചലവും ചോരയുമിറ്റുന്ന നേരാണെന്നും.
കവിത നന്നായിട്ടുണ്ട്.
നേരുകള്‍ കുറിക്കുവാന്‍ ഇനിയും കഴിയട്ടെ
* പ്രത്യുപകാരമായി തിരികെ കമന്‍റ് പ്രതീക്ഷിക്കുന്നില്ല

Binu.K.V said...

കൊള്ളാം...

Unknown said...
This comment has been removed by the author.
രതീഷ്‌ said...

സിരകളില്‍ അലിഞ്ഞു ചേര്‍ന്ന പ്രണയം ഒരു അര്‍ബുദം പോലെ..... അത് പലതിനെയും കാര്‍ന്നു തിന്നിന്നു .എന്നെങ്കിലും ഈ ശരീരത്തിനെയും .......
നല്ല വരികള്‍ .ഇനിയും ..........

Anonymous said...

കീമോ യിലും,അറുത്ത് മാറ്റലിലും മാറാത്ത അര്‍ബുദം പോലെ പ്രണയവും,....തീവ്ര വേദന രണ്ടിനും.... പ്രമേയം നന്നായിരിക്കുന്നു.....

girishvarma balussery... said...

ആശംസകള്‍ .. ഗൌരി ...
വളരെ നന്നായിരിക്കുന്നു. അവസാന വരികളില്‍ കൂടുതല്‍ കരുത്ത് നേടിയിരിക്കുന്നു.

കുഞ്ഞന്‍ said...

പ്രണയത്തിന് പല ഭാവങ്ങള്‍, ചിലര്‍ ഗൌരവത്തോടെ, ചിലര്‍ തമാശയോടെ, ചിലര്‍ നേരമ്പോക്കിന്..അങ്ങിനെയങ്ങിനെ..

അഹങ്കാരികളായ അര്‍ബുദത്തെ തീര്‍ച്ചയായും തടയണം തടയപ്പെടണം.

നല്ല കവിതയും നല്ല ചോദ്യവും

കെ.കെ.എസ് said...

ഇനി പറയു,
പ്രണയവും അര്‍ബുദവും തമ്മില്‍
നീ കണ്ട വ്യത്യാസം എന്ത്
the twist in the tail gives the
poem a different dimension.(love and liposarcoma.! I know them).I enjoyed the poem.

പ്രയാസി said...

രണ്ടും കൊണ്ടെ പോകൂ..!!

നല്ല ചിന്ത, നല്ല കവിത..

കീപ്പ് ഇറ്റപ്പേ...:)

Unknown said...

വായിച്ചു! നന്നായിരിക്കുന്നു,ഇനി ഇതു കവിതയാണോ എന്നു ചോദിച്ചാല്‍!ഒന്നും പറയാനില്ല.ഇനിയും എഴുതുക,ഇനിയും വരാം.

Kalpak S said...

ഇനി പറയു,
പ്രണയവും അര്‍ബുദവും തമ്മില്‍
നീ കണ്ട വ്യത്യാസം എന്ത്

കുമാരനാശാന്‍ കണ്ടിരുന്നു...!

“മാംസനിബദ്ധമല്ല രാഗം” പ്രണയത്തിന് ശരീരം വേണ്ട.....കാന്‍സറിന് ?

ഉപാസന || Upasana said...

ചിന്തകള്‍ക്ക് നല്ല് ആഴമുണ്ടെന് തോന്നുന്നു

ആശംസകള്‍
:-)
ഉപാസന

Sapna Anu B.George said...

പ്രണയവും അര്‍ബുദവും...രണ്ടു ശരീരത്തെയും മനസ്സിനെയും കാര്‍ന്നു തിന്നും, ഒരു ദയയും ദാക്ഷണ്യവും ഇല്ലാതെ

വികടശിരോമണി said...

മറുപടി ഞാൻ പറയട്ടെ:
അർബ്ബുദമെന്നാൽ,മരണമാണ്.
പ്രണയമെന്നാൽ,മരണത്തെ ജയിക്കലും.
സത്യവാൻ-സാവിത്രിയുടെ കഥ കേട്ടിട്ടില്ലേ?യമധർമ്മനിൽ നിന്ന് സത്യവാന്റെ ജീവൻ തിരിച്ചുവാങ്ങിയ സാവിത്രിയോട് പിന്നീട് മാതാപിതാക്കൾ ചോദിച്ചു,നിനക്കെങ്ങനെ കാലനോട് തർക്കിച്ചുനിൽക്കാൻ ധൈര്യം വന്നു എന്ന്.
സാവിത്രിയുടെ മറുപടിയിൽ,മൃത്യുജ്ഞയത്തിന്റെ സാരസ്വതരഹസ്യമുണ്ട്:
“കുട്ടിക്കാലത്ത് സത്യവാന്റെ ജാതകമെഴുതിയ ജ്യോതിഷികൾ സത്യവാന്റെ മരണം പറഞ്ഞുവെച്ചു.അതോടൊപ്പം ഒരു വാചകം കൂടിയുണ്ടായിരുന്നു-മരണത്തേക്കാൾ ശക്തിയുള്ള എന്തെങ്കിലും ഒന്നു കൊണ്ട് സത്യവാന്റെ ജീവനെ തിരിച്ചു പിടിക്കാം എന്ന്.മരണത്തേക്കാൾ ശക്തമായ ഒന്ന് എന്റെ പക്കലുണ്ടായിരുന്നു-പ്രണയം.”

ഗൗരി നന്ദന said...

ശ്രീഹരി...ജുനൈദ്..നന്ദി...

മഹേഷ്‌..പ്രത്യുപകാരമായി അല്ലാതെ കമന്‍റ് ഇടാമോ??(വെറുതെ...)

ബിനു,രതീഷ്‌,സബിത നന്ദി

ഗിരീഷേട്ടാ....പ്രത്യേക നന്ദി....

കുഞ്ഞന്‍.കെ.കെ.എസ്,പ്രയാസി കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം..നന്ദി .

മുഹമ്മദ് സഹീര്‍ അതെനിക്കും അറിയില്ലാ ട്ടോ?

കല്പക്, കാന്‍സര്‍ ശരീരത്തെ എന്ന പോലെ പ്രണയം മനസ്സിനെയും...

ഉപാസന,സപ്നേച്ചീ...നന്ദി...

വികടശിരോമണി..പ്രണയത്തിന്‍റെ ശക്തിയില്‍ തര്‍ക്കമില്ല..എങ്കിലും പ്രണയത്തിലൂടെ , അത് മാത്രം കാരണമായി മരണത്തിലേക്ക് എത്തിയവരും ഇല്ലേ? വന്നതില്‍ വളരെ നന്ദി ട്ടോ?...

Anonymous said...
This comment has been removed by the author.
Anonymous said...

നല്ല കവിത...ഇതു വായിച്ചപ്പോൾ എനിക്കോർമ്മ വന്നത്‌ ബെർഗ്‌ മാന്റെ "ക്രൈസ്‌ ആൻഡ്‌ വിസ്പേർസ്‌" എന്ന സിനിമയാണ്‌......
നന്ദി

cEEsHA said...

പ്രണയം പലപ്പൊഴും മനസിനെയും ചിന്തകളെയും തളര്‍ത്തുന്ന അര്‍ബുദമായി മാറുന്നു... കീമയ്ക്കു പോലും ചിലപ്പോള്‍... കവിതകള്‍ വളരെ നന്നാവുന്നു...ആശംസകള്‍.. !!!

വാക്കുകള്‍ക്കു നന്ദി ഗൗരി... വാക്കുകളുടെ കൂടെയുള്ള യാത്രയില്‍ ഈ കൂട്ടുകാരനെയും കൂട്ടുമല്ലോ...!!!

സ്നേഹത്തോടെ....

ശ്രീ said...

നല്ല ആശയം. പ്രണയവും ഒരു തരം അര്‍ബുദമാണ് എന്നു പറയാം. പക്ഷെ, അര്‍ബുദം ഒരു തരത്തിലും പ്രണയമാകുന്നില്ലല്ലോ

ഗൗരി നന്ദന said...

വേറിട്ട ശബ്ദമേ,ഞാന്‍ ആ സിനിമ കണ്ടില്ല.കാണാന്‍ ശ്രമിക്കാം.ട്ടോ?നന്ദി...

ഷാനു....സഹയാത്രികരല്ലേ നമ്മള്‍??

ശ്രീ...നന്ദി..

ഹന്‍ല്ലലത്ത് Hanllalath said...
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath said...

യഥാര്‍ഥ പ്രണയമെന്നത് പലരും ഇന്ന് അനുഭവിക്കുന്നില്ല എന്നതാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്‌.
എന്റെ ഒരു കൂട്ടുകാരനുണ്ട്..അവനെ വിദേശത്ത് നിന്നൊരാള്‍ പ്രണയിക്കുന്നു...
ഓര്‍കുട്ടിലൂടെ പരിചയപ്പെട്ടവരാണ്...
ഒരിക്കലും ഒന്ന് ചേരില്ലെന്ന് ഇരുവര്‍ക്കും നല്ല പോലെ അറിയാം
എന്നിട്ടും അവളവനെ ഭ്രാന്തമായി പ്രണയിക്കുന്നു..
ഒന്നും ലഭിക്കില്ല്ല ...ഇന്ന് പലരും പ്രണയത്തിന്റെ പാര്‍ശ്വ സുഖമായനുഭവിക്കുന്ന ഉടല്‍ സുഖവും ലഭിക്കില്ല .......എന്നിട്ടും...!!അവനൊരിക്കല്‍ അവളുടെ സ്നേഹത്തിന്‍റെ ആത്മാര്‍ഥതയില്‍ സംശയം തോന്നിയപ്പോള്‍ സ്വയം സ്വജീവന്‍ കളയാന്‍ ശ്രമിച്ചാണവള്‍ സ്നേഹത്തിന്‍റെ ആഴം കാട്ടിക്കൊടുത്തത്...

ഇന്നങ്ങനെ പ്രണയിക്കുന്നവരെ അധികം കാണാന്‍ കഴിയുമോ..?
കാമുകി വിട്ടു പോയാല്‍ അടുത്ത ആളെ തിരഞ്ഞെടുക്കുന്ന ടൈം പാസ് ആയിരിക്കുന്നു ഇന്ന് പ്രണയം...
പ്രണയം എന്നത് ഇന്നില്ല എന്ന് പറയുന്നു ചിലര്‍.....
ഉള്ളത് വളരെ അപൂര്‍വ്വം തന്നെയാണെന്നാണ് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത് ...

ഫ്രണ്ട്ഷിപ്പെന്ന പേരില്‍ വളര്‍ന്നു വരുന്ന ബന്ധമാണ് ഇന്നുള്ളത്...
ആണ്‍ സുഹൃത്തും, പെണ്‍ സുഹൃത്തും മാത്രം.....
മനസ്സില്‍ താലോലിച്ചു സൂക്ഷിക്കുന്ന മുഖങ്ങള്‍ ഇന്നില്ല..

ഉടലിനാണ് ഇന്ന് പ്രണയത്തില്‍ ദാഹമുള്ളത്...



ഈ കവിത അസ്വസ്ഥത നിറക്കുന്നു...മനസ്സില്‍...


ഹൃദയത്തില്‍ ചതുപ്പുകളും കാടുകളും നിറഞ്ഞു കിടക്കുന്ന ഭ്രാന്തന്‍ മനസ്സുകളെ എനിക്കറിയാം...
അവിടെ ഇടയ്ക്കിടെ കൊടുങ്കാറ്റും പ്രളയവും എല്ലാം ഉണ്ടാകും...
ചിലപ്പോള്‍ ആകെ ഊഷരമായി പോകും ....
മരു ഭൂമി പോലെ...!!

കവയിത്രി പറയുന്നത് അങ്ങനെ ഉള്ള ഒരു പ്രണയമാകാം...
തിരിച്ച് കിട്ടാത്ത , അല്ലെങ്കില്‍ തിരിച്ച് കിട്ടുന്നു എന്ന് അനുഭവപ്പെടാത്ത ചില പ്രണയങ്ങള്‍...
ചില ബന്ധങ്ങള്‍...
അസ്വസ്ഥതകളുടെ ഇരുള്‍തുരുത്തില്‍ അര്‍ബുദം പോലെ അത് അനുദിനം വളര്‍ന്നു വരും....
പറിച്ചെറിയാന്‍ കഴിയാതെ .......അതിന്റെ തേള്‍ വാളിനാല്‍ ഇറുക്കിപ്പിടിച്ച് ...


കവയിത്രിക്ക് ആശംസകള്‍...

chithra said...

pranayam nashtamakumboze arbudamavunullu...... nastha paranayamenum arbudhathinu thulayamanu... kariyichukalanjalum veendum veendum punerjenikkuna arbudam...... kavitha ishtapettu....

t.a.sasi said...

അര്‍ബുദം പോലെ
പ്രണയം അനുഭവിച്ചവര്‍
തീര്‍ച്ചയായും ഈ കവിത
ഇഷ്ടപെടും ..
നല്ല കവിത.

ഹാരിസ്‌ എടവന said...

വായിച്ചതാണു പലവട്ടം
അര്‍ബുദവും
പ്രണയവും
വല്ലാത്തൊരു അസ്വസ്ഥതയാണു.
വായിക്കാന്‍
ഞാന്‍ ഇനിയും
വരും

M.R.Anilan -എം. ആര്‍.അനിലന്‍ said...

ഇനി പറയു,
പ്രണയവും അര്‍ബുദവും തമ്മില്‍
നീ കണ്ട വ്യത്യാസം എന്ത്???