ഒരു കവിയെ പ്രണയിക്കു,
വക്കു പൊട്ടിയതും തുമ്പൊടിഞ്ഞതും
മുന തേഞ്ഞതും
അവനുപയോഗ ശൂന്യവുമായ
വാക്കുകളാല്‍ തീര്‍ത്ത
സങ്കല്പ ലോകം സ്വന്തമായ് കിട്ടും.
ഏഴാനാകാശതേക്ക് ഒറ്റക്കൊമ്പിലെ
ചില്ലിയാട്ടപ്പറക്കലും
ഭ്രാന്തന് സ്വപ്നങ്ങളുടെ
വേലിയേറ്റങ്ങളിലേക്ക്
പായ കീറിയ വഞ്ചിയിലോ മറ്റോ
കടല്‍ താണ്ടാനൊരൊറ്റ ചൂണ്ടയും
അവനിറങ്ങും കടലിലെ
നിന്റെ നനയലും
അവനലയും മരുവിലെ
നിന്റെ വരള്‍ച്ചയും
കണക്കെടുപ്പിനൊടുവില്‍
നിനക്കിവ ശിഷ്ടമായിരിക്കും
ഇരവിനും പകലിനുമിടയിലോ
ഉണര്‍വിനും നിദ്രയ്കുമിടയിലോ
ഉറക്കത്തിന്റെ സാന്ത്വനം തേടി
ഒരു ജീവിതം കെട്ടഴിഞ്ഞിങ്ങനെ..
ഒരു പറക്കലില്‍ കൂടെ കൂടുന്നവയത്രേ
കൂപ്പു കുത്തലിന്നാഴമേറ്റുന്നതും
49 comments:
കവിയെ പ്രണയിക്കരുതെന്നു കവി സുഹൃത്ത് ഹാരിസ് എടവന.എന്നാലോ??
ithu neeyano..sakhi meera...???
gouri ithinentha njanabhipryam parayuka....ishtamyi.....
കവിത്വം ഇല്ലാത്തവര്‍ക്കു എങ്ങനെയാ പ്രണയിക്കാന്‍ പറ്റുക....അല്ലേ...?
നമ്മളൂടെ മൊഹങ്ങള്ക്കും സ്വപ്നങ്ങല്കും അവസാനം ഒരു അവകാശിയെ കിട്ടുമ്പോള്‍ അല്ലേ ....പ്രണയിക്കാന്‍ തുടങ്ങുക...?
ഇതൊക്കെ അറിഞ്ഞിട്ടും അവസാനം പ്രണയിച്ചതോ....................ആശംസകള്‍
kollaallo....
enthe orennem maathram..
iniyum varatte itharam srishtikal...
അതിമനോഹരം.. ഈ ആദ്യവായന.
എല്ലാം എഴുതൂ.
കവിയെ നീ പ്രണയിക്കണം...
അവന്റെ ഏകാന്തമായ ഭ്രാന്തന് ചിന്തകളില്‍
ഒറ്റയാനെ പോലെ നിന്റെ ഓര്‍മ്മകള്‍ അവനെ ഭീതിപ്പെടുത്തും ...
മദപ്പാടിന്റെ കാഴ്ച പോലെ നിന്റെ കണ്ണുനീര് അവനില്‍ മരണ ചിന്ത വളര്‍ത്തും...
ഒരു പറക്കലില്‍ കൂടെ കൂടുന്നവയത്രേ കൂപ്പു കുത്തലിന്നാഴമേറ്റുന്നതും
ഈ വരികള്‍ ഒരുപാടിഷ്ടമായി......
ആശംസകള്‍...
നിനക്കു പ്രണയിക്കണമെങ്കില്‍
ഒരു കവിയെ പ്രണയിക്കു,
വക്കു പൊട്ടിയതും തുമ്പൊടിഞ്ഞതും
മുന തേഞ്ഞതും
അവനുപയോഗ ശൂന്യവുമായ
വാക്കുകളാല്‍ തീര്‍ത്ത
സങ്കല്പ ലോകം സ്വന്തമായ് കിട്ടും.
നല്ല വരികള്‍...
മനോഹരമായ കവിത...
ആശംസകള്‍...*
വാക്കുകളും... അതുകൊണ്ടു തീര്‍ത്ത ഒരു ലോകവും കിട്ടിയേക്കും..ഗൌരീ..
പക്ഷെ കവികളെ കിട്ടണ്ടേ..പ്രേമിക്കാന്‍.. :)
പുതിയ എഴുത്തുകള്‍ കാണുന്നില്ലല്ലോ..?
കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു
എനിക്ക് ഒരു സുഹ്രത്ത് ഉണ്ടായിരുന്നു
ചുള്ളികാടിന്റെ ബാധയായി നടന്നവന്
ഒരു നല്ല കവി
അവന് പ്രണയിച്ചു..
ഒളിച്ചോടി..
ഇപ്പോള്‍ അവന് മാത്രം ബാക്കി..
കവിത ആ ഒളിച്ചോട്ടതില്
എവിടേയോ ഉപേക്ഷിച്ചു,.
നന്നായിരിക്കുന്നു,ഇഷ്ടപ്പെട്ടു.
ഓ.ടോ. എന്റെ മോള്‍ക്കൊരു അനിയത്തി ഉണ്ടായാല്‍ ഇടാന്‍ വച്ചിരുന്ന പേര് ഇയാള്‍ എടുത്തു ബ്ലോഗ്ഗര്‍ നെയിം ആക്കിയത് തീരെ ശരിയായില്ല ട്ടോ.
നീ ഒരു കവിയെ പ്രണയിക്കരുത്
____________________
ജീവന്റെ അവസാന തുള്ളിയുമൂറ്റി
ആ ഭ്രാന്തന്
വിട പറയാതെ മറഞ്ഞു കളയും
ഏകാന്തതകളില്‍
ഭ്രാന്തു പിടിക്കാന്‍ കാരണങ്ങളില്ലാതാകുമ്പോള്
നിന്റെ പേരവന് കത്തിയാക്കി
സ്വയം മുറിവേല്‍പ്പിക്കും
ഇറ്റി വീഴുന്ന ഹൃദയ രക്തം ഒപ്പിയെടുത്ത്
നിന്റെ കുഞ്ഞിനായവന്
രക്ത പൂജ ചെയ്യും
ചുരണ്ടിയെടുത്ത നിന്റെ ഓര്‍മ്മകളെ
പൂപ്പലുകള്ക്കൊപ്പം
കുപ്പയിലെറിയും
എന്നിട്ടവന്‍ പറയും
മനസ്സ് ശൂന്യമായെന്ന്
ഓര്‍മ്മകള്‍ മണ്ണടിഞ്ഞുവെന്ന്
പിന്നെപ്പുലര്ച്ചെ
നീ പിന്നെയും ഇത്തിളായിട്ടോര്മ്മയില്
ജന്മമെടുത്തിരിക്കും
കൊള്ളാലോ ഗൗരീ നിരീക്ഷണങ്ങള്‍...
Kollaam gouri,nannayirikunnu,enikkishttappettu.
വെളുത്ത അക്ഷരങ്ങൾ വായനാസുഖം നൽകുന്നില്ലല്ലോ,ഗൌരീ നന്ദന ! അതൊന്നു വെളുത്ത പശ്ചാത്തലവും കറുത്ത അക്ഷരങ്ങളും ആക്കിയിരുന്നെങ്കിൽ നന്നായിരുന്നേനേ എന്ന് ആശിയ്ക്കുന്നതിൽ ക്ഷമിയ്ക്കുക.അവരവരുടെ ഇഷ്ടാനിഷ്ടങ്ങളിൽ കൈകടത്തുന്നതു ശരിയല്ലെന്നതിനാൽ മാറ്റം ആവശ്യപ്പെടുന്നില്ല.
കവിത മനോഹരമായിരിയ്ക്കുന്നു.അഭിനന്ദനങ്ങൾ!
"ഒരു പറക്കലില്‍ കൂടെ കൂടുന്നവയത്രേ
കൂപ്പു കുത്തലിന്നാഴമേറ്റുന്നതും"
-കവിയുടെ പ്രണയം വരികളില്‍ മാത്രം ഒടുങ്ങിത്തീരുമോ ഗൌരീ..ആവോ..?
:)
കവിയെ പ്രണയിക്കാം, പക്ഷെ കവിയുടെ പ്രണയം തനിക്കു മാത്രമെന്ന് നിര്‍ബന്ധം പിടിക്കരുത്. ഒരു കവിക്കും ഒരു പ്രണയത്തിനു ചുറ്റും മാത്രമായി വലം വെക്കാനാവില്ല.
എന്നാലും പ്രണയം പ്രണയമാവണമെങ്കില് കവിഹൃദയമുള്ളവര് പ്രണയിക്കണം.
കവിത മനോഹരമായിരിക്കുന്നു.
കവിയെ പ്രണയിക്ക നീ...
നിന് മനസ്സിന് ലോല വികാരങ്ങളെ അവന് തൊട്ടറിയും
നിന് ഹൃദയത്തുടിപ്പുകളെ അവന് നെഞ്ചിലേറ്റും..
കവിത നന്നായിരിക്കുന്നു ഗൌരീ
നിനക്കു പ്രണയിക്കണമെങ്കില്‍ പ്രണയിക്കു..
" അവനിറങ്ങും കടലിലെ നിന്റെ നനയലും അവനലയും മരുവിലെ നിന്റെ വരള്‍ച്ചയും
ഒരു പറക്കലില്‍ കൂടെ കൂടുന്നവയത്രേ കൂപ്പു കുത്തലിന്നാഴമേറ്റുന്നതും "
എന്ന് തിരിച്ചറിഞ്ഞുകൊണ്ട്
ഈ നന്ദനം ഞാൻ കാണാതെ പോയി...എല്ലാം വായിച്ചു ഒത്തിരി ഇഷ്ടപ്പെട്ടു... ഇനിയും വരും. ആശംസകൾ
:)
പാവം കവി!!!
ചിന്തിപ്പിച്ചു...ഒരുപാട് ചിന്തിപ്പിച്ചുഈകവിത.....
നന്ദി ചേച്ചീ.....
ജഗ്ഗു ദാദ,യശോ ഏട്ടാ,ഷാമിന്,മനോജ്,രമണന് നന്ദി.....വന്നതിനും വായിച്ചതിനും.
ശിവേട്ടാ.....പ്രോത്സാഹന വാക്കുകള്‍ക്കും വായനയ്കും നന്ദി
അല്ലു......നീയെന്നെ വല്ലാതെ വായിക്കുന്നു...നന്ദി
ശ്രീ,ഷാനു,പ്രസാദ്.......നന്ദി
ചിതലേ... കവിതയില്‍ പൊതിഞ്ഞ ആ വാക്കുകള്‍ അവള്‍ക്കു സമ്മാനിച്ചു കാണും,ല്ലേ?
സ്മിതേച്ചീ......ഞാന്‍ അശുദ്ധമാക്കിയിട്ടില്ല ഈ പേര്.ഏതായാലും വന്നതില്‍ നന്ദി ട്ടോ?
രണ്‍ജിത് ജീ ,ഷൈമ,സജിം സര് .....നന്ദി
തണലെ....അതാണെന്റെ കണ്ഫ്യൂഷന് .....!!
രാമചന്ദ്രന് സര് ...അപ്പോള്‍ എനിക്കൊരു കവി മനസ്സ് ഇല്ലാ, ല്ലേ?
ബിനു ആശംസകള്‍ക്ക് നന്ദി
വരവൂരാന്‍......വളരെ നന്ദി
മരംകൊത്തിയുടെ സ്രഷ്ടാവേ.....വണക്കം,...സന്തോഷം.....പക്ഷെ പാവം ഞാന്‍..!!
വേറിട്ട ശബ്ദം,നന്ദിട്ടോ??
വന്നു നല്ല വാക്കുകള്‍ തന്നവര്‍ പലരും ആദ്യമായി വന്നവര്‍ ആണ്.വളരെ സന്തോഷം.ഇനിയും വരുമെന്ന് കരുതുന്നു.
gauree, enikkum ithu ishtaamaayi, vaikiyittanenkilum parayunnu
Pranayam One way traffic aano? Kavi koodi Pranayikkande?
Kavikal, pranayam evideninnu varunnuvo athellam sweekarikkan vendi iru kaiyun neetti irikkuka ano? evideyo chila dhaarana pisakukal...
kollam
നിനക്കു പ്രണയിക്കണമെങ്കില്‍
ഒരു കവിയെ പ്രണയിക്കു,
ha ha ha ............
greatt........
അവനിറങ്ങും കടലിലെ
നിന്റെ നനയലും
അവനലയും മരുവിലെ
നിന്റെ വരള്‍ച്ചയും...
വളരെ ഇഷ്ടമായി ഈ ചിന്തകള്‍...
“ഒരു പറക്കലില്‍ കൂടെ കൂടുന്നവയത്രേ
കൂപ്പു കുത്തലിന്നാഴമേറ്റുന്നതും...!“
എന്റെ ഹൃദയത്തിലൊരു പോറലേൽപ്പിച്ചതു പോലെ തോന്നിയ വരികൾ.... എന്തിനെന്നറിയില്ല്ലാ... ഈ വരികൾ വായിച്ചപ്പോ വല്ലാണ്ട് നൊന്തു...!!!
നല്ല വരികൾ... ആശംസകൾ....!!!
nice
മനോഹരം
ആത്മാര്‍ത്ഥമായ ആശംസകള്‍
ഗൌരി....
പ്രണയം ഒരിക്കലും ഒരു വികാരം അല്ല. അതു ജീവിതത്തിന്റെ തുടിതാളം, സ്പന്ദനം ,പ്രതീച്ചായ,
ഈ ണം, ഭാവം എല്ലാം കൂടി ച്ചേര്ന്നുള്ളതാണു. അതിനെ മാറ്റി നിര്‍ത്തി കാണരുതു. അങ്ങനെയെങ്കില്‍ അതു നിരാശയും,വ്യസനവും നല്‍കും. അതിനെ ജീവിതത്തിന്റെ ഒരു ഭാഗം ആക്കി മാറ്റുക.... നന്നായിട്ടുണ്ടു.. ആശംസകള്‍. കുഞ്ഞുബി.
കവിത്യമുള്ളവൻ കാണുന്നതിനെയും, കാണാതെ മറഞ്ഞതിനെയും പ്രണയിക്കും.. അതിലൊന്നിനോടു കൂടുതൽ പ്രണയം തോന്നണമെന്നില്ല - അതു അവനെ സ്വന്തമെന്നു കരുതി പ്രണയിക്കുന്ന പെണ്ണായാൽ പോലും. അതുകൊണ്ടു, പെണ്ണിന്റെ മനസ്സുമായി കവിയെ പ്രണയിക്കരുത്, അമ്മയെ പോലെ, പ്രുക്രുതിയെ പോലെ പ്രണയിക്കാനാവുമെങ്കിൽ മാത്രം അവനെ പ്പ്രണയിക്കുക.
abhiprayam poornamakaan ...jan evide kurikunnu randu varikal....!
(; "sangathi poraa..., angilum nannayirikannu.
കൊള്ളാം.. നല്ലവരികൾ..
ishtamaayi
കണക്കെടുപ്പിനോടുവില് അത് നഷ്ടമായിരുന്നു എന്ന് തോന്നരുത്.... അപ്പോള്‍ കവിയോടോത്തുള്ള ജീവിതം സുന്ദരം ആവും .. സുന്ദരം ഈ കാവ്യം.. അഭിനന്ദനങ്ങള്‍ ..
മനോഹരമായ വരികള്‍...
വളരെ നന്നായിട്ടുണ്ട്..
കമന്റിടാന്‍ വൈകിയതില്‍ ക്ഷമിക്കുക.
"നിനക്കു പ്രണയിക്കണമെങ്കില്‍
ഒരു കവിയെ പ്രണയിക്കു,
വക്കു പൊട്ടിയതും തുമ്പൊടിഞ്ഞതും
മുന തേഞ്ഞതും
അവനുപയോഗ ശൂന്യവുമായ
വാക്കുകളാല്‍ തീര്‍ത്ത
സങ്കല്പ ലോകം സ്വന്തമായ് കിട്ടും"
സത്യം..............
വരികള്‍ ഏറെ ഇഷ്ടപ്പെട്ടു
നന്ദി ഓപ്പോളേ........
സുരേഷ് മാഷേ...മാപ്പ്...ഞാന്‍ ഓടി.......
ഷിഹാബ്,മുരളിക നന്ദി.....
ഇങ്ങനെ നനഞ്ഞും വരണ്ടും ജീവിക്കുന്നു....നന്ദി...
ജോസ് ചേട്ടാ.....സന്തോഷം....
മണിക്കുട്ടി,പാവപ്പെട്ടവന്,കുഞ്ഞുബി,കുട്ടേട്ടന്,അനോണി,സൂത്രന്,ഡോണ്‍ എല്ലാവര്ക്കും നന്ദി...
കണക്കെടുക്കാന്‍ ഒരു അവസരം വരാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ഗിരീഷേട്ടാ...
റാണി,ശ്രീ,കഥാവശേഷന്,പ്രിയ.......സന്തോഷം....
(എഴുതിയ വരികളിലെ വികാരം അതു പോലെ ഉള്‍കൊള്ളുന്ന എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി പറഞ്ഞു ഞാന്‍ തീര്‍ക്കുന്നില്ല......
സസ്നേഹം........ഗൗരി.....)
പ്രേമിച്ച ഒരു കവിയുടെ
കഴുത്തില്‍ കണ്ടത്;
ഒന്ന് നോക്കുക.
http://www.harithakam.com/ml/Poem.asp?ID=787
കവിത നന്നായി
രാമചന്ദ്രന്റെ
അഭിപ്രായം കുറച്ചൊക്കെ
എനിക്കും
:)
nalla kavitha..
Post a Comment