Tuesday, January 24, 2012

ജലമരണങ്ങള്‍

ഒന്നാം മുങ്ങലില്‍

താഴേയ്ക്ക് താഴേയ്ക്കെന്നല്ലേ
ജലത്തിന്‍ സാന്ത്വന സ്പര്‍ശം?
മേലേയ്ക്ക് മേലേയ്ക്കെന്നോ
ഇത്തിരി ശ്വാസത്തിന്‍ പിടയല്‍ ..

രണ്ടാം മുങ്ങലില്‍

അങ്ങോട്ടോ ഇങ്ങോട്ടെന്നൊരു
സംശയം ശേഷിക്കാതെ
എട്ടു കരങ്ങള്‍ കൂട്ടി വലിക്കുന്നു,
പോകരുതെന്ന്.......

മൂന്നാം മുങ്ങലില്‍

ജലമേയുള്ളൂ ,ചുറ്റില്‍
ഉള്ളിലെന്‍ ,കോശങ്ങളില്‍
ഞാനേത്, ജലമേതിപ്പോള്‍
ഞാനില്ലേ ,ജലമേയുള്ളോ??

7 comments:

ഗൗരിനന്ദന said...

ജലമെന്നോ പ്രണയമെന്നോ....കൂട്ടുകാരാ നിനക്കെന്തും വായിക്കാം...:(

Unknown said...

എന്തും വായിക്കുന്നതിനു ഇടയില്‍ രണ്ടു വട്ടം ആ ജലത്തില്‍ മുങ്ങി പോയിരിക്കുന്നു ...ഇന്നി വയ്യ

Reema Ajoy said...

ഞാനും.............മുങ്ങി മുങ്ങി......

Yasmin NK said...

ഉള്ളിൽ അത് മാത്രേ ഇപ്പോളുള്ളൂ..ജലമാകാം പ്രണയമാകാം...

Ronald James said...

ജലവും ഞാനും ഒന്നാകുന്നു...

ഭാനു കളരിക്കല്‍ said...

Good.

സുധി അറയ്ക്കൽ said...

ഇഷ്ടം!!