Tuesday, January 13, 2009

തന്നിഷ്ടക്കാര്‍.

അര്‍ബുദ കോശങ്ങള്‍ അഹങ്കാരികളാണ്
അയല്‍കാരുടെ മുന്നറിയിപ്പിനും
ഉടയവന്റെ അതിജീവന ശ്രമത്തിനും
ഒന്നും ചെവി കൊടുക്കാതെ
തന്നിഷ്ട പ്രകാരം വളര്‍ന്ന്,വിഭജിച്ച്‌
താന്തോന്നികളായി, തലയുയര്‍ത്തി
ഇതെന്‍റെ സൌകര്യമെന്നൊരു ഭീഷണ ചുവയില്‍..

ചിലപ്പോള്‍ കീമ കൊണ്ടും നിശബ്ദരാവില്ല
ഒരു ഭീരുവിനെ പോലെ സ്വസ്ഥാനം വിട്ട്
ആതുരമായ ശരീരത്തിന്‍റെ
ദുര്‍ബല കോണ്കളിലൊന്നില്‍
വളരാനോരവസരം തക്കം പാര്‍ത്തിരുന്നു
ഒരു അലസ നിമിഷത്തില്‍ ഫണമുയര്‍ത്തും
തനി കരി മൂര്‍ഖ പ്രൌടിയില്‍

പെറ്റു പെരുകി, വേദന വളര്‍ത്തി
ഇറു കാലു കൊണ്ടു വിടാതിറുക്കി
ജീവന്‍റെ വേരുകള്‍ ഓരോന്നായറത്ത്
പിന്നോട്ടും മുന്നോട്ടും ഒരു പോലിഴഞ്ഞു
എന്തിനേ തന്നെയും തകര്‍ത്തു കളയും

ഇനി പറയു,
പ്രണയവും അര്‍ബുദവും തമ്മില്‍
നീ കണ്ട വ്യത്യാസം എന്ത്???