Tuesday, December 22, 2009

ആല (കവിത)


ഒരു പാട് അടിയേറ്റ് പതം വന്ന
രോഷം കൊണ്ടാവും
ഹൃദയം പിളര്‍ന്നു കടക്കുമ്പോഴും
കത്തി വിറയ്ക്കാതിങ്ങനെ...


ഉള്ളിലൊരു പാട് തീയുണ്ടല്ലോ
കെടാതെയുറഞ്ഞ്‌......


ഒരു പാട് മുറിവുകള്‍
ഏറ്റുവാങ്ങിയത് കൊണ്ടാവും
എന്നെ കീറി മുറിക്കുമ്പോഴും
നിന്‍റെ വാക്കുകള്‍
വാടാതെ,വളയാതിങ്ങനെ...


ഒരു നോട്ടത്തില്‍ അളക്കാനാവില്ലല്ലോ
എന്നോ മുറിഞ്ഞ ആഴങ്ങള്‍...


പതഞ്ഞൊഴുകുന്ന
രക്തത്തിന്‍റെ പേരില്‍
ഹൃദയം കത്തിയെ സ്നേഹിക്കുമോ?
എങ്കിലും,
പുറത്തേക്കൊഴുക്കാനും സ്വാതന്ത്ര്യമില്ലാത്ത
കണ്ണുനീരിന്‍റെ പേരിലും
എന്നും എപ്പോഴും ഞാന്‍ നിന്നെ.....

Saturday, December 12, 2009

"മാന്ദ്യകാലത്തിന്റെ ഓര്‍മ്മയ്ക്ക്"

കടം വാങ്ങിയായിരുന്നു
സ്വപ്നം കണ്ടതു പോലും

അമ്മയുടെ കയ്യില്‍ നിന്നും
പത്തു മാസങ്ങള്‍...
അച്ഛന്‍റെ കൈയില്‍ നിന്നും
സംരക്ഷണത്തിന്‍റെ താക്കോല്‍...
അനുജത്തിമാരും
അവരാലാവും പോലെ..

തിരിച്ചു കൊടുക്കാനൊരു
ദിവസം വന്നപ്പോഴാണ്
പാപ്പരാണെന്ന
സത്യമറിഞ്ഞത്

കടം കൊണ്ടും മാനത്തോളം
കുതിക്കാന്‍ നോക്കിയ
സ്വര്‍ണ്ണനഗരി പോലെ.......

എന്‍റെ ബാങ്കര്‍ ആശങ്കയിലാണ്....