Friday, December 17, 2010

ചെങ്ങന്നൂര്‍ സ്റ്റേഷന്‍

ഓടിയാണെത്തിയത്
സ്റ്റാന്റ് ല്‍ നിന്നും ഓട്ടോ വിളിച്ച്,
ക്യുവില്‍ അക്ഷമയായി,
പടികള്‍ പാഞ്ഞു കയറി,
പ്ലാറ്റ് ഫോമില്‍ കിതച്ചു നില്‍ക്കുമ്പോള്‍
കണ്ടു,
അപ്പുറത്ത്,
ഉറക്കെ ശകാരിച്ച്,
കാലുരച്ചഴുക്ക് കളഞ്ഞും
കൊണ്ടൊരു വൃദ്ധ

രണ്ടു പാളങ്ങള്‍ക്കിടയില്‍
പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയെന്തോ.....

അടുത്ത് നിന്ന ആന്‍റിയുടെ
അരുതുകള്‍ക്കിടയിലും
ഓടിയെത്തുന്ന 'കേരള' യുടെ
ധൃതിക്കിടയിലും കണ്ടു

മരണം വെളുപ്പിച്ച ഒരു പാദം

അറ്റു വീണ കൈകളില്‍
ചുരുട്ടിപ്പിടിച്ചിരുന്നുവത്രേ
ഒരു കുഞ്ഞു പെന്‍സിലും
മകനുള്ള അനുഗ്രഹവും..