Wednesday, November 5, 2008

......ജാതകഫലം....

ഈ ചീട്ടു കൊത്തി നീ വായിക്കു തത്തേ
എന്റെ വരും കാലം,വറുതി പൂക്കും കാലം
ഇന്നലെ ആടിയ വേഷത്തിന്‍ കഥയല്ല ,
ഇന്നത്തെ വരകളുടെ നീട്ടമല്ല
നാളെ എന്താകും തത്തേ-നീയിനി
വായിക്കും വാക്കെന്റെ നാളെയുടെ
ഭീതി കൂട്ടും ഭൂപടം
നിത്യ സത്യം

അമ്മ തന്‍ വയറില്‍ നിന്നും
ചാകാതെ തുഴഞ്ഞെത്തി
എന്‍ കണ്ണില്‍ നോക്കി നോക്കി-
ചിരിക്കും കുഞ്ഞിന്‍ ഭാവി
മാറിന്റെ ചൂടറിഞ്ഞ് ആര്‍ത്തു
തുടിക്കും കണ്റത്തിലേക്ക്
എന്താണ് വരുന്നതു?
നെല്ലോ അരളിപ്പാലോ?

മുത്തശി സ്നേഹം നനഞ്ഞ
തോര്‍ത്തു പോല്‍ അമരുന്നു.

അച്ഛന്റെ കണ്ണില്‍ പൂക്കും
പൂക്കള്‍ക്ക് നിറം എന്താവാം?
കാമത്തിന്‍ കരിഞ്ചോപ്പോ?
ശുഭ്രമാം വാത്സല്യമോ?

അതിന്നും അപ്പുറം??-വേണ്ട-
മതി മതി തത്തേ എന്റെ
ജാതകം വായിക്കല്ലേ-ഞാനീ
വ്യര്‍ത്ഥ മോഹത്തിന്റെ
കുമിളയില്‍ ഒളിച്ചോട്ടെ...










6 comments:

Unknown said...

ചടുലമായ വരികള്‍ തന്നെ ! തുടര്‍ന്നും എഴുതുക ...

ആശംസകളോടെ,

Ranjith chemmad / ചെമ്മാടൻ said...

"മുത്തശി സ്നേഹം നനഞ്ഞ
തോര്‍ത്തു പോല്‍ അമരുന്നു."

എന്തിനാ കൂടുതല്‍ വരികള്‍!!!!!!!!
ആശംസകള്‍...

Unknown said...

സമാനമായ ചിന്തങതിക്കള്‍ ..അഭിനന്ദങ്ങള്‍ .
ഇന്നിയും വരാം

muralidharan said...

nalla kavitha- ആര്ത്തു തുടിക്കും കണ്ടത്തിലേക്ക് ennathil kandathilekku ennathile aksharathettu matrame cheriyorabhamgiyulloo. kuttam paranjathallattoo,

ഗൗരി നന്ദന said...

ഒരു പാട് വായിക്കുകയും എഴുതുകയും ചെയ്യുന്ന നിങ്ങള്‍ തരുന്ന നല്ല വാക്കുകളെ ഞാന്‍ ഹൃദയത്തോട് ചേര്‍ത്ത് തന്നെ സ്വീകരിക്കുന്നു..
മുരളിയേട്ടാ..അക്ഷര പിശാചിനെ ഓടിച്ചിട്ടുണ്ട്.ഇതെഴുതിയ ദിവസം തന്നെ ഞാന്‍ കുറേ നോക്കിയതായിരുന്നു.അന്ന് നടക്കാത്തത് ഇന്നു നടന്നു..ആവശ്യകതാ ബോധം..!!
കുറച്ചു കൂടി വിമര്‍ശനങ്ങള്‍ ആവാം കേട്ടോ??
എല്ലാവരും ഇനിയും വരൂ..ഞാന്‍ ഇവിടെ കാത്തിരിക്കുന്നു...

Deepumon said...

തുറന്നു പറയാത്ത പ്രണയം മനസിന്ടെ ഒരു വിങ്ങല്‍ ആണെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല ..............
മനസ്സില്‍ ഒരു മയില്‍ പീലി തുണ്ട് പോലെ പ്രണയം സൂക്ഷിക്കാന്‍ എനികിഷ്ടമാണ്................
മാനം കാട്ടടെ കാത്താല്‍ അവ പെറ്റു പെരുകുമെന്നു ഏതോ മുത്തശ്ശി കതകളിലുടെ കേട്ട് മറന്ന ഞാന്‍ അവയെല്ലാം എന്ടെ ഹൃദയത്തില്‍ മാത്രം എന്നും ഒളിപിച്ചു. എന്ടെ നായകന് മുന്നില്‍ കാഴ്ച വെക്കാന്‍.........നഷ്ടപെടലിന്ടെ വേദന ഉള്ളിലോതുകി പരാതികളുടെയും പരിഭവതിന്ടെയും മൂടുപടം ഇല്ലാതെ എന്നും ഞാന്‍ .............. ഉണരെണ്ടിയിരിക്കുന്നു ഈ യാത്ര ഓടുന്ഗുനില്ലലോ