Wednesday, November 26, 2008

കറകള്‍

ഒട്ടുപയോഗിച്ചൊന്നു
എറിഞ്ഞു കളയാന്‍ വേണം
കട്ടിക്കൂടില്‍ നിന്നും
ഇത്തിരി പേപ്പര്‍ തുണ്ട്

ഒന്നു നന്നഞ്ഞു പിഴിഞ്ഞ്,
മൂക്കീര് തുടച്ചിട്ടു,
ദൂരത്തെ ക്കേറിയാനീ
കുഞ്ഞനാം പേപ്പര്‍ തുണ്ട്.

ചുംബനം കടന്നു രണ്ടായിര-
മെന്നാലും മായത്തോരരുണിമ
കളയാനെനിക്കെന്നും
ആശ്രയം പേപ്പര്‍ തുണ്ട് .

ശിഷ്ട ജീവിതം സുഖം
ശാന്തമായോഴുകുമ്പോള്‍
റൂഷിന്റെ ചുവപ്പാറ്റാന്‍
വേണമീ പേപ്പര്‍ തുണ്ട് .


നിന്‍ കാശ് വിഴുങ്ങീടും
പിസ്സയും ബെര്‍ഗെരും തിന്ന
മെഴുക്കു നീക്കാന്‍ വേണം
സുന്ദരം പേപ്പര്‍ തുണ്ട്.

ബസ്സിലെ തിരക്കിലെന്‍
കാലിലേക്കിറ്റിച്ചിടും
ആരാന്റെ രേതസ്സോപ്പാന്‍
വേണമീ പേപ്പര്‍ തുണ്ട്.

ആറടി ചതുരത്തില്‍
നിന്നെ നീ ഒളിപ്പിച്ചാലാ
ഓര്‍മ്മകള്‍ തുടയ്കാനും
എന്റെയീ പേപ്പര്‍ തുണ്ട്.......









16 comments:

ബിജു രാജ് said...

പച്ചയായ ചില വ്യാഖ്യാനങ്ങള്‍!!!
നന്നായിരിക്കുന്നു ആശംസകള്‍.....

മനോജ് മേനോന്‍ said...

ആറടി ചതുരത്തില്‍
നിന്നെ നീ ഒളിപ്പിച്ചാലാ
ഓര്‍മ്മകള്‍ തുടയ്കാനും
എന്റെയീ പേപ്പര്‍ തുണ്ട്..

ഈ വരികള്‍ ഞാന്‍ എടുക്കുന്നു!!!!!!!!

ഗൗരി നന്ദന said...
This comment has been removed by the author.
ഗൗരി നന്ദന said...
This comment has been removed by the author.
ശ്രീ said...

നല്ല വരികള്‍...

Unknown said...

കുട്ടികാലത്ത് മാതാപിതാക്കളും ഗുരുനാധന്മാരും പഠിപ്പിച്ചത് അന്യരെ ബഹുമാനിക്കനമെന്നാണ്. പ്രത്യേകിച്ച് സ്ത്രീകളെ. താങ്കളെ ആദ്യമായി ഗൌരി എന്ന് സംബോധന ചെയ്തത് തെറ്റായിപോയെന്ന് പിന്നീടാണ് ഓര്മ വന്നത്. വിഷമിപ്പിച്ച്ചുവെങ്കില്‍ മാപ്പു ചോദിക്കുന്നു.

Yesodharan said...

aaddunika kalathinte karakal maychukalayan ee kochu paper thundinu kazhinjenkil...........?busile thirakkilen.......ee varikal evideyokkeyo chattuli pole tharanju kerunnille....?samakalikathayodu ithrayum sathyasandhamayi prathikaricha thankakkente bhavukangal........swarnathilakkamulla varikalkkayi kathirikkunnu...

ഗൗരി നന്ദന said...
This comment has been removed by the author.
ഗൗരി നന്ദന said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

kollattooooooooooooooo

Sureshkumar Punjhayil said...

Paper Assalayi ketto.. Ashamsakal..!!!

ഗൗരി നന്ദന said...

വന്ന്, വായിച്ച്, നല്ല വാക്കുകള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദി...

Unknown said...

ഗൗരിയേച്ചീ....എന്താ പറയാ..." ഈ പേപ്പറിനേ പോലെ" ഒരു സുഹൃത്ത് എല്ലാവര്‍ക്കും ഉണ്ടാവും.....
സൗഹൃദത്തിനു ,അല്ലെങ്കില്‍ സ്വന്ത്വം സുഹൃത്തിനു വേണ്ടി സ്വന്തം ജീവിതത്തില്‍ തെറ്റിണ്ടെ കറ വീഴ്ത്തിയവര്‍......ല്ലെ..?
"ഒട്ടുപയോഗിച്ചൊന്നു എറിഞ്ഞു കളയാന്‍" വേണ്ടി മാത്രം വിധിക്കപ്പെട്ടവര്‍....ല്ലേ..?

Unknown said...

ഇത്ര അര്‍തഥ ഗര്‍ഭമായ വാക്കുകള്‍‍ ആ തൂലികയില്‍ നിന്നു അനയാസം ഒഴുകി വരുന്നാതു അത്ഭുതത്തോടു കൂടി മാത്രമേ വായിക്കാന്‍ കഴിയുന്നുള്ളു. വാക്കുകള്‍ കൊണ്ടു ഒരു ബൃഹത്തായ സിനാറിയോ‍ കോറി ഇടുവാന്‍ ഉള്ള ഈ കഴിവു മായിച്ചു കളയരുതേ...ആശംസകള്‍ കുഞ്ഞുബി

t.a.sasi said...

ഈ കവിത വേറെ എവിടെയൊ കണ്ടല്ലൊ..
ഗൗരി നന്ദനയുടേതുതന്നെയായി..