Saturday, December 20, 2008

..........ഒറ്റവരിപ്പാത ................


നീ പിഴച്ചവള്‍,
ദിക്കറിയാത്ത കാറ്റു വഴികളോടിക്കിതച്ചിട്ടീ 
നാല്‍വഴിക്കവലയില്‍ 
സ്തബ്ധ ഞാന്‍ നില്‍ക്കുമ്പോള്‍ 
പാതയോരത്തെ കൈചൂണ്ടി ചൊല്ലുന്നു 
നീ പിഴച്ചവള്‍  

അടുക്കള തോണ്ടിക്കിട്ടിയ 
ഉറക്കിടത്തിലെന്‍ അച്ഛനുറങ്ങിയിട്ടില്ലാ - സ്വരം  
കാലവും ഭേദിച്ചിരമ്പിയെത്തുന്നു 
'ഒരു വിഷക്കുപ്പിയിലടങ്ങില്ല ജീവിതം'  

കത്തിയോടുങ്ങാത്ത തീക്കനല്‍ ചൂടിലെന്‍  
അമ്മ ഞരക്കങ്ങള്‍ ഇത്രമാത്രം 
'കാശു കണക്കിലായ്കൂട്ടുമ്പോള്‍ എന്കുഞ്ഞേ  
വാങ്ങു മറക്കാതെ യജ് ഞോപവീതവും'  

ഒടുവിലീ കൈ ചൂണ്ടിപ്പലക തന്‍
നാവു ബന്ധിക്കാനും 
എന്നിലവശേഷിക്കുന്നതിത്ര മാത്രം 
എന്നോ നരച്ച കുന്നോളം പൂണൂലുകള്‍ ....





5 comments:

sree... said...

i had a tour through your blog
keep writing
best wishes

കാപ്പിലാന്‍ said...

"ഞാനിരിക്കുന്നു...നിന്നെയും കാത്തു കാത്ത്.... നീയൊരിക്കലും എത്തുകില്ലെങ്കിലും ....."

ഇതാ ..ഞാന്‍ എത്തിയല്ലോ , ഇനി ഈ കാത്തിരിപ്പ് അവസാനിപ്പിച്ചു കൂടെ :)?

കവിത വായിച്ചു ഇനി ബാക്കിയുള്ളത് നോക്കട്ടെട്ടോ .

Yesodharan said...

adukkala thondikkittiya
urakkidathilen acchanurangiyittillaa-swaram
kaalavum bhedichirambiyetthunnu
'oru vishakkuppiyiladangilla jeevitham'.......
manasil oru cheru novayi ee varikal....... kooduthal enthenkilum parayan njanaru....???
nannayittundu.....iniyumezhuthuka....ashamsakal....!!!!

Sureshkumar Punjhayil said...

Nannayirikkunnu. Ashamsakal..!!

ഗൗരി നന്ദന said...

ശ്രീയേട്ടാ...വന്നതില്‍ വളരെ നന്ദി.വിമര്‍ശിക്കാന്‍ മടിക്കണ്ട..

കാപ്പിലാന്‍..(അതോ മൂപ്പിലാനോ?) ലേറ്റ് ആയി വന്നാലും lattest ആയി വന്നതിനു റൊമ്പ നണ്ട്രി..

യശോ ഏട്ടാ....നല്ല വാക്കുകള്‍ക്കു നന്ദീട്ടോ..?

സുരേഷ് ഏട്ടനു വന്നതിനും വായിച്ചതിനും നന്ദി....