Thursday, June 11, 2009

ദൈവക്കോലങ്ങള്‍



ദൈവമെന്നോരാള്‍ ഇല്ലായെന്നാണ്
അച്ഛന്‍ പറഞ്ഞു തന്നത്
കരയുന്നവന്റെ കണ്ണീരൊപ്പാത്ത,
വിശക്കുന്നവന്റെ അപ്പമാവാത്ത ,
ഒരു ദൈവവും ദൈവമല്ലെന്ന് .
അല്ലെങ്കില്‍ ,
ഇതൊന്നും ചെയ്യാത്തത് കൊണ്ടാണ്
ഒരാള്‍ ദൈവമാകുന്നതെന്ന് ..

അമ്മയ്ക്ക് ദൈവം അരൂപിയാണ്
ഓരോ ജീവിതത്തിലും
ഇടപെടലുകളാല്‍ സാന്നിദ്ധ്യമറിയിക്കും
ഏതോ ജന്മങ്ങളുടെ ബാക്കി പത്രത്താല്‍
നീതികള്‍ ഉറപ്പിക്കും

എപ്പോഴൊക്കെയോ ക്രൂര മുഖമാവും
ഒപ്പമുണ്ടാകുമെന്ന് കരുതുന്ന
ചില ആകുല സന്ധ്യകളില്‍ ,
ഒറ്റപ്പെടുത്തി ഭീതിയേറ്റി
നിസ്സഹായരാക്കും ...

പിന്നെ ,
അനര്‍ഘമായ ആമോദ നിമിഷങ്ങളില്‍
അപ്രതീക്ഷിതമായ
ചില പ്രഹരങ്ങള്‍ കൊണ്ട്
നിലയോര്‍മ്മിപ്പിക്കും

ഇങ്ങനെയോക്കെയാവും
ചിലര്‍ ഈ ജന്മത്തില്‍
നമുക്ക് ദൈവങ്ങള്‍ ആവുന്നത് .......

14 comments:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

എന്റെ ദൈവമേ..

T.A.Sasi said...

ജന്മങ്ങളുടെ ബാക്കി പത്രതാല്‍..

Hema said...

കവിതയുടെ ആശയം കൊള്ളാം, നല്ല വരികളും, എനിക്കിഷ്ടമായി. അല്ലെങ്കിലും ഗൌരീ, എനിക്ക് നിന്നെയും നിന്റെ കവിതകളെയും ഇഷ്ട്ടപ്പെടാതിരിക്കാനാവില്ലലോ, എന്നും സ്നേഹത്തോടെ നിന്നെ ഓര്‍ക്കാറുള്ള നിന്റെ ഹേമോപ്പോള്‍.

Merin Cherian said...

Kollam :)

Sureshkumar Punjhayil said...

Allatheyum daivangalundu... ippozathe aal daivangal...!

Manoharam, Ashamsakal...!!!

സബിതാബാല said...

nannaayi...

അരുണ്‍  said...

ദൈവമാകുന്നതിനേക്കാള്‍ നല്ലൊരു മനുഷ്യനാകുകയാണു വേണ്ടത്

Bijoy said...

Dear Blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://ekaanthathaaram.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

മഷിത്തണ്ട് said...

ee devvathinte oro vikruthikal...

nannaayi :)

shine അഥവാ കുട്ടേട്ടൻ said...

ഇപ്പൊ ഒന്നും എഴുതാറില്ലേ?

ഗൗരി നന്ദന said...

രാമചന്ദ്രന്‍ വെട്ടിക്കാട്,ടി.എ.ശശി,ഹേമോപ്പോള്‍,
മെറിന്‍,സുരേഷേട്ടന്‍,സബിത,
അരുണ്‍,മഷിത്തണ്ട്,കുട്ടേട്ടന്‍,

എല്ലാവര്‍ക്കും നന്ദി....

സോണ ജി said...

kollamallo mashe!

ഗോപീകൃഷ്ണ൯ said...

നന്നായിരിക്കുന്നു.ഇനിയും എഴുതൂ.

മഹേഷ്‌ വിജയന്‍ said...

ഇനി ഉണ്ടെങ്കില്‍ തന്നെ ദൈവം ദുഷ്ടനാണ്‌...
പിശാചിനെ സൃഷ്ടിച്ച ദൈവം....
പാവങ്ങളെ ഉണ്ടാക്കിയ ദൈവം...
രോഗങ്ങളെ ഉണ്ടാക്കിയ ദൈവം...
ദുഷ്ടനെ പന പോലെ വളര്‍ത്തുന്ന ദൈവം ... ആ ദൈവം ദുഷ്ടനാണ്‌....