Thursday, March 15, 2012

ഉള്ളിലുറഞ്ഞത്‌



ചില സമ്മാനങ്ങളുടെ 
ദുര്‍ വിധിയാണത്       
ഏതെങ്കിലുമൊരു അലമാരയുടെ
ആരും കാണാത്ത കോണില്‍
പൊടിയണിഞ്ഞങ്ങനെ....
അവര്‍ക്ക് മുന്നില്‍ അലമാരയുടെ 
തുറക്കാക്കതകുകള്‍....


തിളങ്ങുന്ന സ്ഫടികക്കല്ലുകള്‍ ...
മാറത്തു ചായ്ക്കുമ്പോള്‍ മിഴിയടയ്ക്കുന്ന
പെണ്‍ പാവക്കുഞ്ഞുങ്ങള്‍ ....
മഞ്ഞിനേക്കാള്‍ നനുത്ത
പിങ്ക് നിറ കരടിക്കുട്ടികള്‍ ....
എന്നെ നോക്ക്‌,എന്നെ നോക്കെന്നു
മിടിക്കുന്ന ,തുടുത്ത് ചുവന്ന  
വെല്‍വെറ്റ്  ഹൃദയങ്ങള്‍ .....

വാങ്ങിയപ്പോള്‍ ഒരാള്‍ 
നെഞ്ചോട്‌ ചേര്‍ത്തിരുന്നെന്നോ ,
ഏറ്റുവാങ്ങിയപ്പോള്‍ മറ്റെയാള്‍
ചുണ്ടോടു ചേര്‍ത്തിരുന്നെന്നോ ,
ഇരുളു വിഴുങ്ങി,ശ്വാസം വിലങ്ങി ,
സ്വയം പഴിച്ചിരിക്കുമ്പോള്‍ 
അവയോര്‍മ്മിക്കുമോ?

അതു പോലെയാണ് 
ചില അലമാരകള്‍ 
മറ്റു ചിലര്‍ക്ക് ......
അവരുടെ മുന്നില്‍ മാത്രം 
തുറക്കപ്പെടാതെ
എന്നേയ്ക്കുമായടഞ്ഞ്  ..... 
ചില ഹൃദയങ്ങള്‍ പോലെ.....  

10 comments:

Satheesan OP said...

അതു പോലെയാണ്
ചില അലമാരകള്‍
മറ്റു ചിലര്‍ക്ക് ......
അവരുടെ മുന്നില്‍ മാത്രം
തുറക്കപ്പെടാതെ
എന്നേയ്ക്കുമായടഞ്ഞ് .....
ചില ഹൃദയങ്ങള്‍ പോലെ.....

കാത്തിരിപ്പൊറ്റക്ക് കണ്‍പാര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്ക് കാതോര്‍ത്തിരിക്കുന്നു
ഇഷ്ടായി

ശ്രീ said...

നല്ല ആശയം

Haneefa Mohammed said...

ഉള്ളിലുറഞ്ഞത്‌ വെള്ളമൊഴിക്കും പോലെ മനോഹരമായി പറഞ്ഞു.

Arun Kumar Pillai said...

എവിടെയോ വല്ലാണ്ട് കൊണ്ട്. ഇഷ്ടമായി ഈ കുഞ്ഞു കവിത. തുടരുക

PC said...

കൊള്ളുന്നുണ്ട്..എവിടെയോ കൊളുത്തുന്നുണ്ട്.. ഇഷ്ടമായി..

ഭാനു കളരിക്കല്‍ said...

Nice.

സബിതാബാല said...

orukunju novu ullilurayunnu...

സബിതാബാല said...

orukunju novu ullilurayunnu...

സുധി അറയ്ക്കൽ said...

ഹോ!!!

നന്നായിരിക്കുന്നു.

വരവൂരാൻ said...

ചില സമ്മാനങ്ങളുടെ
ദുര്‍ വിധിയാണത്
ഏതെങ്കിലുമൊരു അലമാരയുടെ
ആരും കാണാത്ത കോണില്‍
പൊടിയണിഞ്ഞങ്ങനെ....

namudeyokke bloggukalum egineyanu eppol
podiyanijingane