ഈ ചീട്ടു കൊത്തി നീ വായിക്കു തത്തേ
എന്റെ വരും കാലം,വറുതി പൂക്കും കാലം
ഇന്നലെ ആടിയ വേഷത്തിന്‍ കഥയല്ല ,
ഇന്നത്തെ വരകളുടെ നീട്ടമല്ല
നാളെ എന്താകും തത്തേ-നീയിനി
വായിക്കും വാക്കെന്റെ നാളെയുടെ
ഭീതി കൂട്ടും ഭൂപടം
നിത്യ സത്യം
അമ്മ തന്‍ വയറില്‍ നിന്നും
ചാകാതെ തുഴഞ്ഞെത്തി
എന്‍ കണ്ണില്‍ നോക്കി നോക്കി-
ചിരിക്കും കുഞ്ഞിന്‍ ഭാവി
മാറിന്റെ ചൂടറിഞ്ഞ് ആര്‍ത്തു
തുടിക്കും കണ്റത്തിലേക്ക്
എന്താണ് വരുന്നതു?
നെല്ലോ അരളിപ്പാലോ?
മുത്തശി സ്നേഹം നനഞ്ഞ
തോര്‍ത്തു പോല്‍ അമരുന്നു.
അച്ഛന്റെ കണ്ണില്‍ പൂക്കും
പൂക്കള്‍ക്ക് നിറം എന്താവാം?
കാമത്തിന്‍ കരിഞ്ചോപ്പോ?
ശുഭ്രമാം വാത്സല്യമോ?
അതിന്നും അപ്പുറം??-വേണ്ട-
മതി മതി തത്തേ എന്റെ
ജാതകം വായിക്കല്ലേ-ഞാനീ
വ്യര്‍ത്ഥ മോഹത്തിന്റെ
കുമിളയില്‍ ഒളിച്ചോട്ടെ...