ഒട്ടുപയോഗിച്ചൊന്നു
എറിഞ്ഞു കളയാന്‍ വേണം
കട്ടിക്കൂടില്‍ നിന്നും
ഇത്തിരി പേപ്പര്‍ തുണ്ട്
ഒന്നു നന്നഞ്ഞു പിഴിഞ്ഞ്,
മൂക്കീര് തുടച്ചിട്ടു,
ദൂരത്തെ ക്കേറിയാനീ
കുഞ്ഞനാം പേപ്പര്‍ തുണ്ട്.
ചുംബനം കടന്നു രണ്ടായിര-
മെന്നാലും മായത്തോരരുണിമ
കളയാനെനിക്കെന്നും
ആശ്രയം പേപ്പര്‍ തുണ്ട് .
ശിഷ്ട ജീവിതം സുഖം
ശാന്തമായോഴുകുമ്പോള്‍
റൂഷിന്റെ ചുവപ്പാറ്റാന്‍
വേണമീ പേപ്പര്‍ തുണ്ട് .
നിന്‍ കാശ് വിഴുങ്ങീടും
പിസ്സയും ബെര്‍ഗെരും തിന്ന
മെഴുക്കു നീക്കാന്‍ വേണം
സുന്ദരം പേപ്പര്‍ തുണ്ട്.
ബസ്സിലെ തിരക്കിലെന്‍
കാലിലേക്കിറ്റിച്ചിടും
ആരാന്റെ രേതസ്സോപ്പാന്‍
വേണമീ പേപ്പര്‍ തുണ്ട്.
ആറടി ചതുരത്തില്‍
നിന്നെ നീ ഒളിപ്പിച്ചാലാ
ഓര്‍മ്മകള്‍ തുടയ്കാനും
എന്റെയീ പേപ്പര്‍ തുണ്ട്.......