Friday, October 10, 2008

അന്നൊരിക്കല്‍

അന്ന് ഗുല്‍മോഹര്‍ തണല്‍ വിരിച്ച പാതയിലൂടെ നടന്നപ്പോള്‍ എന്റെ കൈകള്‍ നീ പൊതിഞ്ഞു പിടിച്ചിരുന്നു. ചുവന്ന പൂക്കള്‍ വിരിച്ച പരവതാനി നമ്മുടെ യാത്രയെ അന്തമില്ലാത്തതാക്കി . വിദൂരതയിലെ പള്ളിമണി നമ്മുടെ മൌനത്തെ അഗാധമാക്കി. ' നീയുണ്ടാവില്ലേ എന്നോടൊപ്പം? ' നിന്റെ കണ്‍കളില്‍ ഉയര്‍ന്ന ചോദ്യത്തെ ഞാന്‍ ഇങ്ങനെ വായിച്ചു. വാക്കുകള്‍ കൊണ്ടു ആശുദ്ധമാക്കാതിരുന്ന ആ നിമിഷത്തില്‍ ഞാന്‍ നിന്റെ മണവാട്ടി ആയി മാറി. പടവുകള്‍ ഓടിയിറങ്ങി വന്ന ഒരു കുഞ്ഞു നമ്മെ നോക്കി ചിരിച്ചു നിന്നു. ഒന്നും പറയാതെ പരസ്പരം നോക്കി നിന്ന നമ്മള്‍ പങ്കു വെച്ചതെന്തൊക്കെ ? കരുണയും സ്നേഹവും വാത്സല്യവും അല തല്ലുന്ന രണ്ടു മിഴികള്‍ . തിരിഞ്ഞു നടക്കുമ്പോഴും എനിക്കറിയാമായിരുന്നു അവ എന്നെ പിന്തുടരുന്നു എന്ന് .

എന്തിനാണീ തനിച്ചുള്ള ജീവിതം? ചോദിക്കുന്നവര്‍ ഒരുതരത്തിലും തൃപ്തര്‍ അല്ല. പ്രണയ പരാജയം? പരാജയമോ? ഞാന്‍ തോറ്റു എന്ന് വച്ചു എന്റെ പ്രണയം മരിച്ചില്ലല്ലോ?
സ്നേഹത്തോടെ എന്നെ നോക്കിയ കണ്ണുകളിലെ സാന്ത്വനം ഞാന്‍ വേറെ എവിടെയും കണ്ടതുമില്ലല്ലോ?

6 comments:

മനോജ് മേനോന്‍ said...

പ്രണയം എനിക്ക് തന്നത് ഹൃദയത്തില്‍ ആഴത്തില്‍ ഒരു മുറിവാണ്
മുറിവേറ്റ് ചോര വാര്‍ക്കും ഹൃദയവുമായ്‌ ഞാന്‍ തേടി നടക്കുന്നതും
പ്രണയത്തെയാണ്

Unknown said...

Pranayam eppozhum vedhana nalkunnu, andhyathil. chilappol avanu, mattu chilappol avalkku. But orikkalum pranayam marikkunnilla.

Sureshkumar Punjhayil said...

Pranayathinu enteyum Pranamangal...!!!!

Anonymous said...

pranyam ettukaaliye poleyaanu.. ina chernnu kazhinjaal athu kaamukane konnu thinnum.... from my experience

Unknown said...

ഞാന്‍ തോറ്റു എന്ന് വച്ചു എന്റെ പ്രണയം മരിച്ചില്ലല്ലോ? That should be the spirit!

ഒരുപാടു ഇഷ്ടമായി..ചിന്തകളില്‍ ഒരു നീറ്റല്‍; ഹൃദയത്തില്‍ എവിടെയോ ഒരു ‍വിമ്മിഷ്ടം!ഈ വാചകങ്ങള്‍ ഓര്‍മ്മകളില്‍ അവശേഷിക്കുന്നു..
അനുമോദനങ്ങള്‍! ഇനിയും എഴുതുക... [വായിച്ചു തുടങ്ങിയതു ഇന്നലെ മുതല്‍ ആണു.] കുഞ്ഞുബി

Antony said...

പ്രണയം ഒരു സ്വപ്നം പോലെയല്ലേ? .. നാം അറിയാതെ കടന്നു വരും.. നമ്മോടു പറയാതെ അറിയിക്കാതെ തന്നെ കടന്നു പോവുകയും ചെയ്യും.. സുഖമുള്ള നൊമ്പരങ്ങള്‍ മാത്രം അവശേഷിപ്പിക്കും.