Friday, October 17, 2008

തിരക്കഥ

സിനിമ കാണുന്നത് വളരെ അപൂര്‍വ്വം ആയാണ്.ഒരേ കടല്‍-നു ശേഷം ഇപ്പോള്‍ തിരക്കഥ. (ഇടയ്ക്ക് സൈക്കിള്‍ കണ്ടു.അതെനിക്ക് തോന്നി പോയതല്ല.)കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി.. ഒരു നല്ല സിനിമ കണ്ട സന്തോഷം..
എപ്പോഴാണ് ഒരു സൃഷ്ടി മഹത്തരമാകുന്നത്?അതിന്റെ സൃഷ്ടാവിനെക്കാള്‍ വളരുമ്പോള്‍... അദ്ദേഹം സ്വപ്നം കാണുന്നതിനും അപ്പുറത്ത് എത്തുമ്പോള്‍. ....ഇവിടെ തിരക്കഥ അങ്ങനെ ഒരു സൃഷ്ടിയായി തോന്നി.രഞ്ജിത്തിനെ അത്ഭുതപ്പെടുതിയിരിക്കും ഇത്.എല്ലാം കൊണ്ടും പൂര്‍ണ്ണം എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്.കുറെ melodrama ഒക്കെ ഉണ്ട് അവസാനം എങ്കിലും,താരതമ്യേന നല്ല ഒരു സിനിമയ്ക് വേണ്ട എല്ലാ ഗുണങ്ങളും ഇതിനുണ്ട്.എണ്‍പതുകളുടെ ഒരു പുനഃ:സൃഷ്ടി,വിജയകരമായ രീതിയില്‍ എത്തിക്കാന്‍ ഗാനങ്ങളും സഹായിച്ചു,ശരത്തിന്റെ ഈണങ്ങള്‍ എടുത്തു പറയണം.അനൂപിന്റെ, പ്രിയയുടെ,രഞ്ജിത്തിന്റെ ഒക്കെ അഭിനയം.. ഒന്നു പറയാതെ വയ്യ,താനല്ല കേന്ദ്ര കഥാപാത്രം എന്നറിഞ്ഞിട്ടും അഭിനയിക്കാന്‍ ഒരു നല്ല സിനിമ നഷ്ടമാവരുത് എന്ന കാഴ്ചപ്പാടു കൈകൊണ്ട പൃഥ്വി...
ചിത്രീകരണത്തിന്റെ മികവും പറയണം.എം.ജെ.രാധാകൃഷ്ണന്‍ ആണ് ക്യാമറ. ഏതായാലും കണ്ടിട്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും കൂടെ ,ഒരു നോവായി അവശേഷിക്കുന്ന സിനിമ... അതാണ്‌ തിരക്കഥ

2 comments:

Greenblood said...

പ്രിയ സുഹൃത്തേ,
തിരകതയെ പറ്റി താങ്ങള്‍ എഴുതിയത് വായിച്ചു . . . കൊള്ളാം ! ഈ സിനിമ കണ്ട ശേഷം ഈയുള്ളവന്റെ മനസ്സില്‍ തോന്നിയ കാര്യങള്‍ തന്നെ ആണ് താങ്ങളും എഴുതി ഇരികുന്നത്. . . സന്തോഷം തോന്നി
പക്ഷെ ഈ സിനിമ കാണാന്‍ താന്ങളെ പ്രേരിപിച്ചത്‌ ആരാണ് ??? ഈ സിനിമയെ പറ്റി ആദ്യമായി നല്ല അഭിപ്രായം പറഞ്ഞത് ആരാണ് ??? ആരായാലും ആ വ്യക്തി ഒരു വ്യക്തി ആവാന്‍ വഴി എല്ലാ. . . തീര്‍ച്ച ആയും അദ്ദേഹം ഒരു പ്രസ്ഥാനം തന്നെ ആണ് . . .
ആ മഹദ് വ്യക്തിയെ പറ്റി ഒന്നും തങ്ങളുടെ ബ്ലോഗില്‍ എഴുതി കണ്ടില്ല

ഗൗരി നന്ദന said...

ഇപ്പോള്‍ ഇവിടെ വരുന്ന എല്ലാര്‍ക്കും ആ മഹദ് വ്യക്തിയെ നന്നായി മനസ്സിലായി കാണുമെന്നു കരുതുന്നു....
ഒട്ടും അഹംകാരം ഇല്ല, അല്ലേ???