Wednesday, October 29, 2008

ഏത് പേര്‍ വിളിക്കണം ഞാന്‍...????

പ്രണയം...എത്ര പറഞ്ഞാലും കേട്ടാലും ആര്‍ക്കും മതിവരാത്ത,മടുക്കാത്ത ഒരേ ഒരു വിഷയം.. എത്ര കവികള്‍ പാടി? ആരൊക്കെ ആണിനിയും ?? അനശ്വരം,അനുപമം,നിര്‍മ്മലം,നിഷ്കളങ്കം... വര്‍ണ്ണനകള്‍.. എത്ര ബാക്കി ??

ഇപ്പോള്‍ ഞാനോര്‍ക്കുന്നത് രണ്ടു പേര്‍ തമ്മില്‍ പ്രണയിക്കുമ്പോള്‍ ഉണ്ടാകുന്ന പുതു ലോകത്തെ കുറിച്ചല്ല.അവര്‍ അറിഞ്ഞോ അറിയാതെയോ തകര്‍ക്കുന്ന രണ്ടു വേറിട്ട ലോകങ്ങളെ കുറിച്ചാണ്.സഫലമാവാത്ത പ്രണയങ്ങള്‍ അവരവരുടെ ജീവിതങ്ങള്‍ തകര്‍ക്കുന്നത് മനസ്സിലാവും.എന്നാല്‍ മറ്റു ചില ജീവിതത്തെ തകര്‍ക്കാന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടോ??

അടുത്തിടെ വായിച്ച ചില വരികളാണ് ഇങ്ങനെ ഒരു ചിന്ത ഉണ്ടാവാന്‍ കാരണം.അല്ല,പുതിയ ചിന്ത ഉണ്ടാവാന്‍ അല്ല ,ഇതിപ്പോള്‍ എഴുതാനുള്ള കാരണം എന്ന് പറയുന്നതാവും ശരി.ജെര്‍മന്‍ കവിയായ പോള്‍ സെലാനും കവയിത്രി ഇങ്ഗ് ബോര്‍ഗ് ബാഹ്മാനും തമ്മിലുള്ള പ്രണയം.തങ്ങളുടെ പങ്കാളികളെ നിത്യ നരകത്തിലാഴ്ത്തിയും ഇവര്‍ തങ്ങളുടെ ജീവിത കാലം മുഴുവന്‍ പരസ്പരം പ്രണയിക്കുകയായിരുന്നു. സെലാന്‍-ന്റെ തീക്ഷ്ണമായ വൈകാരിക വിക്ശോഭങ്ങളില്‍, കാവ്യ യാത്രയില്‍ ഒക്കെ ബാഹ്മാന്‍ കൂട്ടായിരുന്നു. അത് പോലെ തന്നെ അവരും സെലാന്‍-ന്റെ സാമീപ്യത്തില്‍ ജീവിതം കണ്ടെത്തിയിരുന്നു.

എനിക്ക് ചോദിക്കാനുള്ളത് ഇതാണ്.. ഈ പ്രണയത്തില്‍ നിന്നും അവര്‍ ശരിക്കും എന്താണ് നേടിയത്? അവര്‍ പരസ്പര പൂരകങ്ങള്‍ ആയി വര്‍ത്തിച്ച സമയത്തു തന്നെ അവരുടെ പങ്കാളികള്‍ ആയ ആ നിരപരാധികള്‍ അനുഭവിച്ച വ്യഥ .. അതിനെന്തു മറുപടി ഉണ്ടാവും ഈ അനശ്വര പ്രണയികള്‍ക്ക്??സ്വന്തം മനസാക്ഷിയെങ്കിലും അവര്‍ക്കു മാപ്പു കൊടുത്തിരിക്കുമോ?? അവരുടെ ആ പ്രണയത്തെ എന്തു പേരില്‍ വാഴ്ത്തും നമ്മള്‍ ???

പറയു,പ്രണയം എപ്പോഴും ദിവ്യമാണോ????

8 comments:

Unknown said...

Pranayam oru thiricharivanu.alkkoottathil oralenkilum swontham satheye thiricharinjal swobhavikamayi sambhavikkunna prathibhasam.athu pankaliyil ninnum kittanamennilla.but athu +ve lekkum -ve lekkum pokan sadhyatha undu.athmavinteyum,sareerathinteyum visappukal pole.endu peru vilichalum athu nashtapedal anu.swontham ego yil ninnulla nashtapedal

മനോജ് മേനോന്‍ said...

പ്രണയം?????

പോകുന്നതിനു മുമ്പേ ഒരു വാക്കു മിണ്ടൂ....
വഴിവക്കിലെ ഏതു മാലിന്യ കൂമ്പാരത്തിലാണ്
നീ എന്‍റെ ഹൃദയത്തെ ഉപേക്ഷിച്ചത്???

ഗൗരി നന്ദന said...

നന്ദി കൂട്ടുകാരേ... എന്നെ വായിക്കുന്നതിന്....

Ranjith chemmad / ചെമ്മാടൻ said...

സഹജീവി സ്നേഹികളെന്നും
സമൂഹജീവികളെന്നും ഒക്കെ വിളിക്കുമ്പോഴും
ഓരോരുത്തര്‍ക്കുമുള്ളില്‍ അവരുടേത് മാത്രമായ ഒരു
ലോകം കെട്ടു പിണഞ്ഞു കിടക്കുന്നുണ്ട്..
അവിടുത്തെ രാജാവും പ്രജയും അംഗരക്ഷകനും എല്ലാം സ്വയം
പൂരകങ്ങളായി വര്‍ത്തിച്ചു കൊണ്ടിരിക്കും....
ആ ലോകത്ത്,
അവര്‍ സാമൂഹിക വ്യവസ്ഥയില്‍
പ്രത്യക്ഷമായി നടത്താന്‍ കഴിയാത്ത
സ്വകാര്യതകളെ, മോഹങ്ങളെ എല്ലാം
സഫലീകരിച്ചുകൊണ്ടിരിക്കും...
ആ സ്വപ്ന സഞ്ചാരത്തിലേക്ക് കൈ പിടിച്ച് കൂടെ നടക്കാന്‍ കഴിയുന്ന
ഒരാളെത്തിയാല്‍, ആ വിര്‍ച്ച്വല്‍ ലോകത്തിന്റെ തോട്
പൊട്ടിച്ച് അവര്‍ പുറം ലോകവുമായി ഇട പഴകുകയും അതുമായി സം‌വദിച്ചെന്നും
കലഹിച്ചെന്നുമൊക്കെ വരും...
മറ്റൊരു ബാധ്യതയും കണ്ടില്ലെന്നും
അഥവാ കണ്ടില്ലെന്നു നടിക്കുകയുമാവാം.....
ജന്മ സാഫല്യപൂര്‍ത്തീകരണത്തിന്
അപൂര്‍‌വ്വമായെങ്കിലും അത്തരം അന്യായങ്ങള്‍
ന്യായങ്ങളാവുന്നു അവരുടെ വീക്ഷണത്തില്‍.....

വിട്ടു കള മാഷേ...
അതത്ര വലിയ കാര്യമാക്കേണ്ട.....

Unknown said...

Pranayam.. Athu manassinte oru vingal. Oru novu. We cant do reasoning for that. It just happens. Sprouts from inside. Prayamo parithasthithiyo onnum manassinu bhadhakam alla. Pranayam just happens. Purame pachilakalil mazha peyyunna oru anubhoothi, ollil pranayam ullavarkku...Fully agree with the point that their partners were in hell. Yes.. But all of us live only once.. Practically thinking, I agree, they should have thougth about the immediate circle around them. Food for thought :-)

Unknown said...

ഒരു ചോദ്യം! പ്രണയിക്കുന്നതൊ, സ്നേഹിക്കുന്നതോ ഒരു കുറ്റമണോ? അതില്‍ എന്തു മ്ലേച്ഛതയാണുള്ളതു?എന്തു പാപമാണു അതില്‍ അടങ്ങിയിരിക്കുന്നതു? ജുഗുപ്സാവഹമായ എന്താണു അതില്‍ ഉള്ളതു? ഒരു പങ്കാളിയോടു എന്തു തെറ്റാണു അതില്‍ ഉണ്ടാകുന്നതു. പഴകി തുരുമ്പിച്ക കുറേ വിശ്വാസ സംഹിതകളോ ആചാരങ്ങളോ ആണൊ പ്രണയത്തിന്റെ കാവല്‍ ഭടന്മാര്‍? ഹൃദയങ്ങളുടെ ഫൂഷ്യന്‍ അല്ലേ അവിടെ സംഭവിക്കുന്നതു?‍ വിവാഹത്തില്‍ കൂടി അതു സംഭവിക്കണമെന്നില്ല. ഒരു പക്ഷെ ജന്മ ജന്മാന്തരങ്ങളില്‍ കൂടിയുള്ള ഒരു തിരച്ചിലിന്റെ അവസാനം കണ്ടുമുട്ടുന്നതാവില്ലേ അങ്ങനെയുള്ള ബന്ധങ്ങള്‍? ആ അനുഭൂതിക്കു
ഒരു പേരും വിളിക്കേണ്ട. അതു ആത്മാവിന്റെ തലങ്ങളില്‍ പരിണമിക്കുന്ന അഭൂതപൂര്‍വമായ ഒരു
അനുഭവമായി ജീവിതത്തില്‍ അംഗീകരിക്കുക, ഉള്‍കൊള്ളുക.അതാണു അഭികാമ്യം. കുഞ്ഞുബി

chithra said...

Pranayikkuna Mansukal divyamanenkil..'..
Pranayavum Divyamakum........

t.a.sasi said...

ചങ്ങാതി പുതിയ കവിത
ഒന്നും കണ്ടില്ലല്ലൊ.
കവിത എവിടെ?