Sunday, October 19, 2008

ശിരോ ലിഖിതങ്ങള്‍

അവന്‍ വരുമത്രേ...
മൂന്നാം നാളെന്നു ചിലര്‍
കലികാലതിലെന്നും ചിലര്‍
അവന്റെ രൂപത്തിലോ തര്‍ക്കം
അവന്റെ ഭാവത്തിലും തര്‍ക്കം

കാമനാ വിഷം തുപ്പും
കടല്‍ പാമ്പു പുളയ്ക്കുന്ന
പ്രണയകാലം കടക്കാം
വാഗ്ദാന പേടകം ,
അവന്റെ വാക്കോ തുഴ..

അവന്റെ വെക്കയും,ദേഹ-
വേഗവും ഭ്രാന്തും പോലും
ഇന്നലെ സ്വപ്നത്തിലെന്‍
താളമായിരുന്നല്ലോ?

തിരകള്‍ അമ്മാനമാടുന്ന
അരയാലിലയിലോ
കാലുണ്ട് കിടക്കുന്നു
മരിച്ചു പിറന്നവന്‍..

എന്റെ സ്വപ്നത്തിന്‍ ശിശു
നിന്റെ രോഷതിന്‍ ശിശു
പാലുണ്ട് നശിക്കാത്ത
ദേവത്വം എന്‍ ഉണ്ണിക്ക്...

ഈ കാലം കടക്കുവാന്‍
കാറ്റെന്നും തുണയ്ക്കണം
മരിച്ച രതിയെന്നും
ഉണ്ണിയ്ക്കു കൂട്ടായ് വരും..

അവനും വരുമത്രേ...
കടലുകള്‍ പിളര്‍ന്നിട്ടു...
കഴുകന്റെ തീ കണ്ണില്‍
കനലുകള്‍ ചൊരിഞ്ഞിട്ട്‌...

എങ്കിലും ഉണ്ണീ,നിന്റെ
കാവലും നിന്നില്‍ തന്നെ...
താലിയില്ല നെഞ്ചിന്‍
മോക്ഷവും നിന്നില്‍ തന്നെ....














4 comments:

M.K.KHAREEM said...

മരുഭൂമിയിലെ രാത്രികളില്‍
മലച്ചു കിടക്കുമ്പോള്‍
കണ്ചിമ്മി നില്‍ക്കുന്ന
ഒറ്റ താരകയെ കണ്ടിട്ടുണ്ട്...
അനുരാഗിയെ തേടിയെന്നോണം...

Ranjith chemmad / ചെമ്മാടൻ said...

നല്ല കവിത! ശൈലിയ്ക്കും...
പ്രമേയത്തിനും വ്യത്യസ്ഥത പുലര്‍ത്താന്‍ കഴിഞ്ഞു...
ആശംസകള്‍....

ആദര്‍ശ് | Adarsh said...

നല്ല കവിത..
വേറിട്ട വരികള്‍..ആശംസകള്‍..

ഗൗരി നന്ദന said...

നല്ല വാക്കുകള്‍ക്കു നന്ദി... ഇനിയും വരില്ലേ എന്നെ വായിക്കാന്‍??